നിയമലംഘനത്തിന് ഒറ്റക്കെട്ടോ ? ന്യൂസ് നൈറ്റ് ചര്‍ച്ച ചെയ്യുന്നു

ഫയല്‍ ചിത്രം

കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളെജുകളില്‍ 2016-17 അധ്യയന വര്‍ഷം ചട്ടവിരുദ്ധമായി പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ സുപ്രിം കോടതി ഉത്തരവ്. വിദ്യാര്‍ത്ഥി പ്രവേശനം നിയമവിധേയമാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് സുപ്രിം കോടതി സ്റ്റേ ചെയ്തു. ഉത്തരവ് എതെങ്കിലും വിധത്തില്‍ മറികടക്കാന്‍ ശ്രമിച്ചാല്‍ ഗൗരവമായി കണ്ട് ഇടപെടുമെന്ന് സംസ്ഥാന സര്‍ക്കാറിന് കോടതി മുന്നറിയിപ്പ് നല്‍കി.

ഇതിനിടെ കഴിഞ്ഞദിവസം കരുണ, കണ്ണൂര്‍  മെഡിക്കല്‍ പ്രവേശന വിഷയം പരിഹരിക്കുന്നതിനായി സംസ്ഥാന നിയമസഭ ഏകകണ്ഠമായി ബില്‍ പാസാക്കിയിരുന്നു. പ്രതിപക്ഷവും ശക്തമായ പിന്തുണയാണ് ബില്‍ പാസാക്കാന്‍ നല്‍കിയത്.

ഈ വിഷയമാണ് ഇന്ന് ന്യൂസ് നൈറ്റ് ചര്‍ച്ച ചെയ്യുന്നത്.

നിയമലംഘനത്തിന് ഒറ്റക്കെട്ടോ ?

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top