രാജസ്ഥാനില്‍ അംബേദ്കര്‍ പ്രതിമയ്ക്ക് നേരെ അക്രമം

പ്രതിമ തകര്‍ത്തനിലയില്‍

ജയ്പൂര്‍: രാജസ്ഥാനിലെ അച്ച്റോളില്‍ അംബേദ്കര്‍ പ്രതിയമയ്ക്ക് നേരെ അക്രമം. ഇന്നലെ രാത്രിയാണ് അജ്ഞാത സംഘം പ്രതിമയ്ക്ക് നേരെ അക്രമം നടത്തിയത്. ജില്ലാ കളക്ടര്‍ സിദ്ധാര്‍ഥ് മഹാജന്‍ സ്ഥലം സന്ദര്‍ശിച്ചു. സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. തകര്‍ത്ത പ്രതിമയ്ക്ക് പകരം പുതിയ പ്രതിമ ഉടന്‍ മാറ്റി സ്ഥാപിക്കും എന്ന് ജില്ലാ അധികാരികള്‍ അറിയിച്ചു.

കുറച്ച് ദിവസങ്ങള്‍ക്കു മുന്‍പ് മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്ക് നേരെയും രാജസ്ഥാനില്‍ അക്രമം നടന്നിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ രണ്ട് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇത് കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ മധ്യപ്രദേശിലും അംബേദ്കറിന്റെ പ്രതിമയിക്കു നേരെ അക്രമം നടന്നിരുന്നു. ഇതിനു മുന്‍പ് ഉത്തര്‍പ്രദേശിലും ഇത്തരത്തില്‍ അംബേദ്കറിന്റെ പ്രതിമ രണ്ട് തവണ തകര്‍ത്തിരുന്നു.

ത്രിപുരയില്‍ ലെനിനിന്റെ പ്രതിമയാണ് ആദ്യമായി തകര്‍ക്കപ്പെട്ടത്. ഇടതുപക്ഷത്തിന്റെ രണ്ടര പതിറ്റാണ്ട് നീണ്ട ഭരണം അവസാനിപ്പിച്ച് ബിജെപി അധികാരം പിടിച്ചതിന് പിന്നാലെയാണ് ത്രിപുരയില്‍ ഇടത് സ്ഥാപനങ്ങള്‍ക്ക് നേര്‍ക്കും പ്രതിമകള്‍ക്കും കൊടിതോരണങ്ങള്‍ക്ക് നേര്‍ക്കും ആക്രമണം ആരംഭിച്ചത്. ലെനിനിന്റെ പ്രതിമ തകര്‍ത്തതിനു പിന്നാലെ ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമയില്‍ കരി ഓയില്‍ ഒഴിച്ചും വികൃതമാക്കിയിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top