“എനിക്കിനി കൂടിയാല്‍ രണ്ട് വര്‍ഷം ആയുസ്”, അവസാനം ദു:ഖവാര്‍ത്ത പുറത്തുവിട്ട് കെആര്‍കെ

ഏവരേയും പരിഹസിച്ചും ഒന്നും നോക്കാതെ അഭിപ്രായം പ്രകടിപ്പിച്ചും ആക്ഷേപിച്ചും സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന കെആര്‍കെ ഒരു ദു:ഖവാര്‍ത്ത ഏവരേയും അറിയിച്ചു. അദ്ദേഹത്തിന്റെ സ്വതസിദ്ധമായ തമാശയല്ല ഇതെങ്കില്‍ അത് കെആര്‍കെയെ വെറുക്കുന്ന ആളുകളെ പോലും മാറ്റി ചിന്തിക്കാന്‍ പ്രേരിപ്പിക്കും. തന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്നാണ് അദ്ദേഹം തുറന്നുപറഞ്ഞിരിക്കുന്നത്.

“എനിക്ക് ആമാശയത്തില്‍ അര്‍ബുദമാണ്. ഒന്നോ രണ്ടോ വര്‍ഷം കൂടി മാത്രമേ ഇനി ആയുസ്സുള്ളൂ. ഇക്കാര്യം അന്വേഷിച്ചുകൊണ്ട് ഉടനെ മരിക്കാന്‍ പോകുന്നവന്‍ എന്ന സഹാനുഭൂതി പകരാന്‍ ആരും വിളിക്കേണ്ടതില്ല. ഒരിക്കലുമെനിക്ക് സഹാനുഭൂതി ആവശ്യമില്ല. എന്നെ വെറുക്കുന്നവരേയും സ്‌നേഹിക്കുന്നവരേയും എനിക്കിഷ്ടമാണ്. ഞാനൊരു സാധാരണക്കാരന്‍ മാത്രമാണ്”, കെആര്‍കെ കുറിച്ചു. തനിക്ക് രണ്ട് ആഗ്രഹങ്ങളുണ്ടെന്നും കെആര്‍കെ പറയുന്നു.

“ഒരു എ ഗ്രേഡ് സിനിമ നിര്‍മിക്കുക, അമിതാഭ് ബച്ചന്റെ ഒപ്പം അഭിനയിക്കുക അല്ലെങ്കില്‍ അദ്ദേഹത്തെ അഭിനയിപ്പിച്ച് ഒരു സിനിമയെടുക്കുക. ഈ രണ്ട് ആഗ്രഹങ്ങളും എന്നോടൊപ്പം അവസാനിച്ചേക്കും. ഇപ്പോള്‍ എനിക്ക് കൂടുതല്‍ സമയം എന്റെ കുടുംബത്തോടൊപ്പം ചെലവഴിക്കേണ്ടതായുണ്ട്. വീണ്ടും പറയട്ട, ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു, ഇനിയിപ്പോള്‍ നിങ്ങളെന്നെ വെറുക്കുന്നയാളായാലും സ്‌നേഹിക്കുന്നയാളായാലും”, കെആര്‍കെ കൂട്ടിച്ചേര്‍ത്തു.

കെആര്‍കെയുടെ ആക്ഷേപം ഏറ്റവര്‍ക്കുപോലും ഞെട്ടലുണ്ടാക്കുകയാണ് ഇദ്ദേഹത്തിന്റെ പുതിയ കുറിപ്പ്. മോഹന്‍ലാലിനെ കെആര്‍കെ പരിഹസിച്ചതും പിന്നീട് മമ്മൂട്ടിയേക്കുറിച്ച് അനാവശ്യം പറഞ്ഞതുമെല്ലാം മലയാളികളും മറന്നുകാണില്ല. ഇദ്ദേഹത്തിന്റെ ആക്ഷേപമേല്‍ക്കാത്ത സെലിബ്രിറ്റികള്‍ കുറവാണെന്നും പറയാം. എങ്കിലും ഇദ്ദേഹത്തിന്റെ പുതിയ വെളിപ്പെടുത്തല്‍ എല്ലാവരുടേയും മനസില്‍ കനല്‍ കോരിയിടുന്നതാണെന്നതില്‍ സംശയമില്ല.

കെആര്‍കെയുടെ ട്വീറ്റ് താഴെ കാണാം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top