സൗദിയില്‍ മലയാളി യുവതി ഉറുമ്പുകടിയേറ്റ് മരിച്ചു

സൂസമ്മ

റിയാദ്: ഉറുമ്പുകടിയേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മലയാളി യുവതി റിയാദില്‍ മരിച്ചു. പത്തനംതിട്ട അടൂര്‍ സ്വദേശിയും റിയാദില്‍ എന്‍ജിനീയറുമായ ജെഫി മാത്യുവിന്റെ ഭാര്യ സൂസമ്മ ജെഫി ആണ് മരിച്ചത്. 33 വയസായിരുന്നു.

റിയാദിലെ മലസിലെ സ്വന്തം ഫ്‌ലാറ്റില്‍ വച്ച് 17 ദിവസം മുന്‍പാണ് സൂസമ്മയ്ക്ക് ഉറുമ്പിന്റെ കടിയേറ്റത്.  ഭര്‍ത്താവിനോടും കുട്ടികളോടുമൊപ്പം പുറത്തുപോയി വൈകീട്ട്​ തിരിച്ചെത്തിയ ഉടനെയായിരുന്നു കടിയേറ്റത്.  കാര്‍പ്പെറ്റില്‍ കാണുന്ന ചെറിയ കറുത്ത ഉറുമ്പാണ് സൂസമ്മയുടെ കാലില്‍ കടിച്ചത്.

തുടര്‍ന്ന് കടുത്ത നീറ്റല്‍ അനുഭവപ്പെടുകയും വേദന കടുക്കുകയും ചെയ്തു. പിന്നീട് ശാരീരിക അസ്വസ്ഥകള്‍ കൂടിയതോടെ മലസിലെ ഉബൈദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സൂസമ്മ അബോധാവസ്ഥയിലായിരുന്നു. ഗുരുതരാവസ്ഥയില്‍ തുടര്‍ന്ന സൂസമ്മ ഇന്നലെ അതിരാവിലെ മരിക്കുകയായിരുന്നു. സൂസമ്മയെ കടിച്ചത് വിഷ ഉറുമ്പാണ് എന്നാണ് കരുതുന്നത്.

നഴ്‌സായ സൂസമ്മ നേരത്തെ കേരളത്തില്‍ നഴ്‌സായി ജോലി ചെയ്തിരുന്നു. പിന്നീട് ഭര്‍ത്താവിനൊപ്പം സൗദിയിലെത്തിയശേഷം ജോലിക്ക് പോയിരുന്നില്ല. മക്കള്‍: ജോഹന്‍ (ഏഴ്​), ജോയ്​ (മൂന്ന്​).  ​മക്കള്‍: ജോഹന്‍ (ഏഴ്​), ജോയ്​ (മൂന്ന്​). മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top