അഞ്ചുവര്‍ഷത്തിനകം ഇന്ത്യ പുതിയ സിലിക്കണ്‍ വാലിയാകുമെന്ന് ലോകബാങ്ക്

ഫയല്‍ ചിത്രം

ദില്ലി: അടുത്ത അഞ്ചു വർഷത്തിനകം ഇന്ത്യ ഐടി വ്യവസായത്തിന്റെ ആസ്ഥാനമായ അമേരിക്കയിലെ സിലിക്കണ്‍ വാലി പോലെയാകുമെന്ന് ലോകബാങ്ക്. വികസ്വര രാജ്യങ്ങളിലെ വളര്‍ച്ചയെ കുറിച്ച്‌​ ലോകബാങ്ക്​ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ്​ പുതിയ പരാമര്‍ശമുള്ളത്​.

വികസനത്തിനായുള്ള സൗകര്യങ്ങൾ വേണ്ട വിധത്തിൽ നൽകിയാൽ ഇന്ത്യ സങ്കേതിക വിദ്യയിലടക്കം വൻ മുന്നേറ്റം നടത്തുമെന്ന് ലോകബാങ്ക് ഇന്ത്യയുടെ തലവൻ ജുനൈദ് കമാൽ അഹമ്മദ് അഭിപ്രായപ്പെട്ടു.

വികസ്വര രാജ്യങ്ങളില്‍ നൂതന സാങ്കേതികവിദ്യ വികസിപ്പിക്കാനായി നിക്ഷേപം വരുന്നുണ്ട്​. ഭരണാധികാരികള്‍ ഇതിന്​ പ്രോത്സാഹനം നല്‍കിയാല്‍ മതിയെന്നും  ലോകബാങ്ക്​ ഇന്ത്യ തലവന്‍ പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top