ജിസാറ്റ് 6 എ: ബന്ധം പുനഃസ്ഥാപിക്കാന്‍ ഐഎസ്ആര്‍ഒ ശ്രമം തുടരുന്നു

ഫയല്‍ചിത്രം

ചെന്നൈ: നിയന്ത്രണം നഷ്ടപ്പെട്ട ജിസാറ്റ് 6 എയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനായി ഐഎആര്‍ഒ നടത്തിവരുന്ന ശ്രമങ്ങള്‍ തുടരുന്നു. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് ജിസാറ്റ് 6 എയുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. എന്നാല്‍ പ്രതീക്ഷ കൈവിടാതെ ഇപ്പോഴും ഉപഗ്രഹത്തിനായുള്ള ശ്രമങ്ങള്‍ നടത്തിവരുന്നതായി ഐഎസ്ആര്‍ഒ അറിയിച്ചു. കര്‍ണാടകയിലുള്ള മാസ്റ്റര്‍ കണ്‍ട്രാേള്‍ ഫസിലിറ്റി കേന്ദ്രത്തിലാണ് ഇതിനായുള്ള ശ്രമങ്ങള്‍ നടത്തിവരുന്നത്.

ഭ്രമണപഥം ഉയര്‍ത്താനുള്ള രണ്ടാം ശ്രമത്തിന് ശേഷമായിരുന്നു ഉപഗ്രഹവുമായുള്ള ബന്ധം നഷ്ടമായത്. കഴിഞ്ഞ മാര്‍ച്ച് 29നായിരുന്നു ഉപഗ്രഹത്തിന്റെ വിക്ഷേപണം. വിക്ഷേപിച്ച് രണ്ട് ദിവസത്തിനുള്ളിലാണ് ഇത്തരമൊരു പിഴവുണ്ടായിരിക്കുന്നത്.

ശ്രീഹരികോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണ കേന്ദ്രത്തില്‍നിന്നും വ്യാഴാഴ്ച വൈകീട്ട് 4;56 ന് ജിസാറ്റുമായി കുതിച്ചുയര്‍ന്ന ജിഎസ്എല്‍വി മാര്‍ക്ക് 2 റോക്കറ്റ് ലക്ഷ്യം കണ്ടിരുന്നു. ഭൂമിയുടെ 180 കിലോമീറ്റര്‍ അടുത്തുള്ള ഭ്രമണപഥത്തില്‍ ഉപഗ്രഹത്തെ എത്തിക്കുകയും ചെയ്തു. തുടര്‍ന്ന് ഉപഗ്രഹത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ഗ്രൗണ്ട് സ്‌റ്റേഷന്‍ മാര്‍ച്ച് 30ന് രാവിലെ ആദ്യ ഭ്രമണപഥം വിജയകരമായി ഉയര്‍ത്തി.

ശനിയാഴ്ച രാവിലെയായിരുന്നു രണ്ടാമത്തെ ഭ്രമണപഥം ഉയര്‍ത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ സിഗ്‌നല്‍ സ്‌റ്റേഷനില്‍ എത്താത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഉപഗ്രഹത്തിന്റെ പവര്‍ സംവിധാനത്തിന് സാരമായ തകരാര്‍ സംഭവിച്ചതായി കണ്ടെത്തുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top