സന്തോഷ് ട്രോഫി വിജയം: ഏപ്രില്‍ 6ന് വിജയദിനം ആഘോഷിക്കാന്‍ സര്‍ക്കാര്‍; ടീമിന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സ്വീകരണം

മുഖ്യമന്ത്രി പിണറായി വിജയന്‍

കേരളം സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ജേതാക്കളായതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഏപ്രില്‍ 6 ന് വിജയദിനം ആയി ആഘോഷിക്കും. 6ന് സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ കേരളാടീമിന് സ്വീകരണം നല്‍കും. വൈകുന്നേരം 4 മണിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സ്വീകരണം.

മുഖ്യമന്ത്രി പിണറായി വിജയന്‍ ടീ ക്യാപ്റ്റന്‍ രാഹുല്‍ വി രാജിനെയും കോച്ച് സതീവന്‍ ബാലനെയും ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. 14 വര്‍ഷത്തിനു ശേഷമുള്ള നേട്ടം കായിക കേരളത്തിന് ഊര്‍ജ്ജം നല്‍കുമെന്ന് മുഖ്യമന്ത്രി അഭിനന്ദന സന്ദേശത്തില്‍ പറഞ്ഞു.

എഴുപത്തിരണ്ടാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിലാണ് കേരളത്തിന്റെ ആറാം കിരീടം പിറന്നത്. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ 4-2 നായിരുന്നു കേരളത്തിന്റെ കിരീടനേട്ടം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top