ചേട്ടന് ശിവസേനയാണോ? പരിഹാസ ശരവുമായി ‘ആഭാസ’ത്തിന്റെ അടിപൊളി ട്രെയിലര്‍
കൊച്ചി: സുരാജ് വെഞ്ഞാറമ്മൂട്, റിമ കല്ലിങ്കല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജൂബിത് നമ്രാഡത്ത് തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച് ഏറ്റവും പുതിയ ചിത്രം ‘ആഭാസ’ത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തിറങ്ങി. നിലവിലെ ഇന്ത്യന്‍ ചുറ്റുപാടുകള്‍ക്ക് നേര്‍ക്ക് പരിഹാസ ശരമെയ്താണ് ടീസര്‍ പുറത്തിറക്കിയിട്ടുള്ളത്.

ഇന്ദ്രന്‍സ്, ശീതള്‍ ശ്യാം, നാസര്‍ അലന്‍സിയര്‍, എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ആഭാസം വിഷുവിന് തിയേറ്ററുകളിലെത്തും. യു/എ സര്‍ട്ടിഫിക്കറ്റുമായാണ് ആഭാസം പ്രദര്‍ശനത്തിനൊരുങ്ങുന്നത്. ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് അഡള്‍ട്ട് ഒണ്‍ലി സര്‍ട്ടിഫിക്കറ്റ് നല്കാന് തീരുമാനിച്ചത് നേരത്തെ ഏറെ വിവാദമായിരുന്നു.
ചിത്രത്തിലെ ചില ഡയലോഗുകള്‍ മ്യൂട്ട് ചെയ്യണമെന്നുള്‍പ്പെടെ നിരവധി ഉപാധികളായിരുന്നു സെന്‍സര്‍ ബോര്‍ഡ് മുന്നോട്ട് വെച്ചത്. ഇതിനെതിരെ ചിത്രത്തിന്റ സംവിധായകനും അണിയറ പ്രവര്‍ത്തകരും രംഗത്തെത്തുകയും ചെയ്തു. ചിത്രത്തില്‍ ഒരു സീനില്‍ സുരാജ് വെഞ്ഞാറമൂടിന്റെ തുട കാണിക്കുന്നതായിരുന്നു വിവാദത്തിലേക്ക് നയിച്ചത്. പിന്നീട് നിരവധി പോരാട്ടങ്ങള്‍ക്ക് ശേഷമാണ് ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കേറ്റ് അനുവദിച്ചത്.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക