ഒരാഴ്ച പിന്നിട്ടിട്ടും ജസ്നയെ കണ്ടെത്താനായില്ല; തുമ്പില്ലാതെ കുഴങ്ങി വെച്ചൂച്ചിറ പൊലീസ്

ജസ്ന മരിയ ജെയിംസ്
പത്തനംതിട്ട: ദുരൂഹ സാഹചര്യത്തില്‍ പെണ്‍കുട്ടിയെ കാണാതായി ഒരാഴ്ച പിന്നിടുമ്പോഴും തുമ്പില്ലാതെ കുഴങ്ങി വെച്ചൂച്ചിറ പൊലീസ്. എരുമേലി മുക്കട്ടു തറയില്‍ ജസ്ന മരിയ ജെയിംസ് എന്ന 20 കാരിയായ ഡിഗ്രി വിദ്യാര്‍ത്ഥിനിയെയാണ് കഴിഞ്ഞ വ്യാഴാഴ്ച കാണാതായത്. അന്നേ ദിവസം രാവിലെ കുട്ടി എരുമേലി മുക്കുട്ട് തറയിലെ വീട്ടില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയുള്ള പിതൃസഹോദരിയുടെ വീട്ടിലേക്ക് പോയതാണെന്ന് സഹോദരന് ജെയിംസ് ജോണ്‍ ജെയിംസ് പിതാവ് ജെയിംസ് ജോസഫ് എന്നിവര്‍ പറഞ്ഞു.
പിതൃ സഹോദരിയുടെ വീട്ടിലേക്ക് എന്ന് അടുത്ത വീട്ടുകാരോട് പറഞ്ഞ ശേഷമാണ് ജസ്ന ഓട്ടോറിക്ഷയില്‍ മുക്കുട്ട് തറ ജംഗ്ഷനിലെത്തിയത്. ഓട്ടോ ഡ്രൈവറോഡും പിതൃസഹോദരിയുടെ വീട്ടിലെക്കെന്നാണ് കുട്ടി പറഞ്ഞിരുന്നത്. ടൗണില്‍ കുട്ടി ഇറങ്ങുന്നത് കണ്ടവരുണ്ട്. എന്നാല്‍ ജസ്ന പിതാവിന്റെ രണ്ട് സഹോദരിമാരുടെ വീടുകളിലും എത്താതിരുന്നതോടെ ബന്ധുക്കള്‍ എരുമേലി പൊലീസില്‍ പരാതി നല്കി. കുടിയെ കാണാതായത് വെച്ചൂച്ചിറ സ്റ്റേഷന് പരിധിയിലായതിനാല്‍ പിന്നീട് വെച്ചുച്ചിറ പൊലീസിന് കേസ് കൈമാറി.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ഫോണ്‍ കൊണ്ട് നടക്കുന്ന പതിവില്ലാത്ത ജസ്നയുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ചെങ്കിലും സംശയിക്കത്തക്കതായി ഒന്നും കണ്ടെത്താനായില്ല. അടുത്ത സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്തെങ്കിലും ആരുമായും കുട്ടിക്ക് പ്രണയമുള്ളതായും കണ്ടെത്തിയില്ല. വീട്ടില്‍ നിന്നും പോകുമ്പോള്‍ ഈ ആഴ്ച്ചയിലെ പരീക്ഷക്കായുള്ള ബുക്കല്ലാതെ ഒന്നും ജസ്ന കയ്യില്‍ കരുതിയിരുന്നില്ല. ഇതില്‍ നിന്നും ജസ്ന സ്വമേധയാ പോയതാകാനുള്ള സാധ്യത ഇല്ലെന്നാണ് മനസ്സിലാവുന്നതെന്നും ആരോ സഹോദരിയെ തട്ടിക്കൊണ്ട് പോയതാകാമെന്നും ജെയിംസ് ജോസ് ജെയിംസ് പറഞ്ഞു.
ജസ്നയെ എത്രയും വേഗം മടക്കി കിട്ടണമെന്ന പ്രാര്‍ത്ഥനയിലാണ് കുടുംബാംഗങ്ങളും നാട്ടുകാരും. പൊലീസ് സംസ്ഥാനത്തെ വിവിധ ആരാധനാലയങ്ങളിലും പ്രാര്‍ത്ഥനാ കേന്ദ്രങ്ങളിലും പരിശോധന നടത്തിയെങ്കിലും ഇതുവരെയും തുമ്പുണ്ടായില്ല. അന്വേഷണത്തിന് പ്രത്യേക ടീമിനെയാണ് നിയോഗിച്ചിരിക്കുന്നത്.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക