നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കുടുക്കിയത് മഞ്ജുവാര്യരും ശ്രീകുമാര്‍ മേനോനും ചേര്‍ന്ന്: പ്രതി മാര്ട്ടിന്

ശ്രീകുമാര്‍ മേനോന്, മഞ്ജു വാര്യര്‍
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലുമായി കേസിലെ രണ്ടാം പ്രതി മാര്ട്ടിന് രംഗത്ത്. മഞ്ജുവാര്യര്‍, ശ്രീകുമാര്‍ മേനോന്, രമ്യാ നമ്പീശന്, ലാല്‍ എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് മാര്ട്ടിന് ഉയര്‍ത്തിയിരിക്കുന്നത്.
കേസില്‍ ദിലീപിനെ കുടുക്കിയത് നടി മഞ്ജു വാര്യരും ശ്രീകുമാര്‍ മേനോനും രമ്യാനമ്പീശനും ലാലും ചേര്‍ന്നാണെന്ന് മാര്ട്ടിന് മാധ്യമങ്ങളോട് പറഞ്ഞു. വിചാരണയുടെ ഭാഗമായി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു മാര്‍ട്ടിന്റെ പ്രതികരണം.

ദിലീപിനെ കുടുക്കാനായി മഞ്ജവും ശ്രീകുമാര്‍ മേനോനും ലാലും രമ്യാ നമ്പീശനും ചേര്‍ന്നുണ്ടാക്കിയ കെണിയാണ് കേസെന്ന് മാര്ട്ടിന് പറഞ്ഞു. ഇതിന് പ്രതിഫലമായാണ് മഞ്ജു വാര്യര്‍ക്ക് മുംബൈയില്‍ ഫ്ലാറ്റും ഒടിയനില്‍ നായികാ വേഷവും ലഭിച്ചതെന്നും മാര്ട്ടിന് ആരോപിച്ചു. ബഹുമാനപ്പെട്ട കോടതിയില്‍ പൂര്‍ണവിശ്വസമുണ്ടെന്നും മാര്ട്ടിന് പറഞ്ഞു.
അതേസമയം, കേസിലെ വിചാരണ കോടതി ഏപ്രില്‍ 11 ലേക്ക് മാറ്റിവെച്ചു. എട്ടാം പ്രതിയായ ദിലീപ് ഇന്ന് കോടതിയില്‍ ഹാജരായിരുന്നില്ല, ദിലീപ് കോടതിയില്‍ അവധിയപേക്ഷ നല്കി.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക