ജൂലായ്‌ 14ന് മോഹന്‍ലാലിന്റെ ‘നീരാളി’ തിയേറ്ററുകളില്‍ എത്തും

മോഹൻലാലിനെ നായകനാക്കി ബോ​ളി​വു​ഡ് സം​വി​ധാ​യ​ക​നായ അ​ജോ​യ് വ​ർ​മ സംവിധാനം ചെയ്യുന്ന  നീരാളിക്കായി മോഹന്‍ലാല്‍ ആരാധകര്‍ ജൂലായ്‌ വരെ കാത്തിരിക്കേണ്ടിവരും. ജൂലായ്‌ 14നാണ്  സിനിമ തിയേറ്ററില്‍ എത്തുന്നത്. വ​ജ്ര​ വ്യാപാരവുമായി ബ​ന്ധ​പ്പെ​ട്ടു പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു ക​ഥാ​പാ​ത്ര​ത്തെയാണ് നീരാളിയില്‍ മോ​ഹ​ൻ​ലാ​ൽ അ​വ​ത​രി​പ്പി​ക്കു​ന്നത്.

മം​ഗോ​ളി​യ, താ​യ്‌ല​ൻ​ഡ് മുംബൈ, ബംഗളുരു എന്നിവടങ്ങളിലും കേ​ര​ള​ത്തി​ലു​മായി സിനിമയുടെ ചി​ത്രീ​ക​ര​ണം പൂർത്തിയായി. ഒ​രു ട്രാ​വ​ൽ ത്രി​ല്ല​ർ അഡ്വെഞ്ചര്‍ രീതിയിലുള്ള ചിത്രമായിരിക്കും നീരാളി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു ത്രി​ല്ലര്‍ രീതിയില്‍ ഒ​രു തി​ക​ഞ്ഞ കു​ടും​ബ​പ​ശ്ചാ​ത്ത​ല​വും ഈ ​ചി​ത്ര​ത്തി​നു​ണ്ട്. ഹോ​ളി​വു​ഡ് സ്റ്റൈലാണ് ​ചി​ത്ര​ത്തി​നു​വേ​ണ്ടി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

പുലിമുരുകനായിരുന്നു മലയാള സിനിമയില്‍ ഗ്രാഫിക്സിനായി ഏറ്റവും അധികം തുക മുടക്കിയ ചിത്രം. എന്നാല്‍ നീരാളി ഇത് മറികിടക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. നീരാളി ഹോളിവുഡ്‌ സിനിമകളെ കിടപിടിക്കുന്ന തരത്തിലുള്ള കമ്പ്യൂട്ടര്‍ ഗ്രാഫിക്സിലാണ് ഒരുങ്ങുന്നത്. ബോ​ളി​വു​ഡി​ലെ മി​ക​ച്ച സാ​ങ്കേ​തി​ക വി​ദ​ഗ്ദ​രാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

മൂ​ണ്‍ ഷോ​ട്ട് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ സ​ന്തോ​ഷ് ടി ​കു​രു​വി​ള​യാ​ണ് നീരാളിയുടെ നിര്‍മാതാവ്. മ​ല​യാ​ളി​യും ബോ​ളി​വു​ഡ് കാ​മ​റാ​മാ​നു​മാ​യ സ​ന്തോ​ഷ് തു​ണ്ടി​യി​ലാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്രാ​ഹ​ക​ൻ. നീരാളി  പോലെ മോഹന്‍ലാല്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ശ്രീകുമാര്‍ വി മേനോന്‍ ചിത്രം ഒടിയന്‍ ഓണത്തിനു റിലീസ് ചെയ്യുമെന്നാണ് നിലവിലെ വാര്‍ത്തകള്‍. അതിനു മുന്‍പ് എത്തുന്ന ഒരു ബിഗ്‌ റിലീസാവും നീരാളി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top