ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്; തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്

ഓം പ്രകാശ് റാവത്ത്
ദില്ലി: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഓം പ്രകാശ് റാവത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് വിശദീകരണം.
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനോടൊപ്പം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ കര്‍ണാടക തെരഞ്ഞെടുപ്പ് തീയതി മാത്രമാണ് ഇന്ന് പ്രഖ്യാപിക്കുന്നതെന്നും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം പ്രത്യേകമായാണ് നടത്താറുള്ളതെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കുകയായിരുന്നു. മെയ് 12 നാണ് കര്‍ണാടയകയില്‍ വോട്ടെടുപ്പ് നടക്കുന്നത്. 15 നാണ് വോട്ടെണ്ണല്‍. ഒറ്റഘട്ടമായാണ് കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക