വര്‍ഷങ്ങളായി തരിശ്ശിട്ട കാസര്‍ഗോഡ് കൊളവയലിലെ പത്തേക്കര്‍ പാടം വിളവെടുപ്പിനായി ഒരുങ്ങുന്നു

കാസര്‍ഗോഡ് : ആഗസ്റ്റ് മാസം രൂപം കൊണ്ട 22ഓളം യുവകര്‍ഷകര്‍ ചേര്‍ന്നാണ് പുഞ്ചകൃഷി കൂട്ടായ്മയ്ക്ക് രൂപം കൊടുത്തത്. മുട്ടോളം വരുന്ന വെള്ളക്കെട്ടില്‍ മുക്കാള്‍ മീറ്ററോളം ഉയര്‍ന്ന് നില്‍ക്കുന്ന കുളവാഴയ്ക്ക് മുകളില്‍ അണലി, വെള്ളിക്കെട്ടന്‍ തുടങ്ങി ഉഗ്രവിഷമുള്ള പാമ്പുകളുടെ വികാരകേന്ദ്രങ്ങളായിരുന്ന ഈ പ്രദേശം പല ജോലികളില്‍ ഏര്‍പ്പെടുന്ന 22 യുവകര്‍ഷകര്‍ വെല്ലുവിളികള്‍ ഏറ്റെടുക്കുകയായിരുന്നു.

പാരമ്പര്യ കര്‍ഷകര്‍ കയ്യൊഴിഞ്ഞ പാടത്ത് കൃഷിയില്‍ മുന്‍പരിചയമില്ലാത്ത ചെറുപ്പക്കാരുടെ അക്ഷീണ പ്രയത്‌നം ഒന്നു കൊണ്ട് മാത്രമാണ് 25 ടണ്‍ നെല്ല് ലഭിക്കുന്ന വിളവെടുപ്പിന് തയ്യാറായി നില്‍ക്കുന്നത്. കേരള കൃഷിവകുപ്പ്, സിപിസിആര്‍ഐ, കൃഷി വിജ്ഞാന്‍ കേന്ദ്രം കാസര്‍കോട് എന്നിവരുടെ സഹായത്താല്‍ ആധുനിക യന്ത്രം ഉപയോഗിച്ചാണ് മണ്ണൊരുക്കിയത്.

കേരളത്തില്‍ ആദ്യമായി കെ.വി.കെയുടെ ഡിസ്‌ക് ഫ്‌ളോ ഉപയോഗിച്ച് മണ്ണ് ഉഴുത് മറിച്ച് പട്ടലര്‍ ഉപയോഗിച്ച് സ്ഥലം നേരെയാക്കുകയും അമ്ലത്വം നിറഞ്ഞ മണ്ണിനെ 6000 കിലോ കുമ്മായവും 1000 കിലോ വേപ്പിന്‍ പിണ്ണാക്കും ചേര്‍ത്ത് കൃഷിക്ക് അനുയോജ്യമായ രൂപപ്പെടുത്തിയെടുത്തു. കൊളവയലിലെ പൂഴി പ്രദേശത്ത് ആദ്യമായി മാറ്റില്‍ ഞാറ്റടി തയ്യാറാക്കി പാടി ട്രാന്‍സ് പ്ലാന്റ് ഉപയോഗിച്ച് ഞാറ് നട്ടു. പത്തേക്കര്‍ സ്ഥലത്ത് വരമ്പില്ലാതെ ഒറ്റ പ്ലോട്ടായിട്ടാണ് കണ്ടം ഒരുക്കിയത് എന്നത് ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്.

മാങ്കൊപ്പ് കാര്‍ഷിക വികസന കേന്ദ്രത്തില്‍ നിന്ന് വികസിപ്പിച്ച ശ്രേയസ് വിത്ത് ഉപയോഗിച്ചാണ് 120 ദിവസത്തിനുള്ളില്‍ കൊയ്യാന്‍ തയ്യാറായി നില്‍ക്കുന്നത്. ഈ മഹത്തായ വിജയം കൊളവയല്‍ പ്രദേശത്തെയാകെ തരിശ് രഹിത കൊളവയല്‍ എന്ന യാഥാര്‍ത്ഥ്യം സഫലീകരിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്ന് ഉറക്കെ പറയുന്നത്. ഈ കൂട്ടായ്മയ്ക്ക് പ്രചോദനമാകും. ഈ വരുന്ന 29ന് രാവിലെ 10 മണിക്ക് ഉദുമ എംഎല്‍എ കെ.വി.കുഞ്ഞിരാമന്‍ കൊയ്ത്തുല്‍സവം ഉദ്ഘാടനം ചെയ്യും. ഇതുമായി സഹകരിച്ച ആളുകള്‍ ചടങ്ങില്‍ പങ്കെടുക്കും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top