‘സാരിഗാമാ’…; ചാക്കോച്ചന്റെ കലക്കന്‍ ഡാന്‍സുമായി ‘കുട്ടനാടന്‍ മാര്‍പ്പാപ്പ’യിലെ വീഡിയോ ഗാനം പുറത്തിറങ്ങി

കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന കുട്ടനാടന്‍ മാര്‍പ്പാപ്പയിലെ വീഡിയോ ഗാനം പുറത്തിറങ്ങി. സാരിഗാമാ എന്നു തുടങ്ങുന്ന ഗാനത്തില്‍ ചാക്കോച്ചന്റെ കലക്കന്‍ ഡാന്‍സാണ് ഏറ്റവും ആകര്‍ഷകമായിട്ടുള്ളത്.

വിനയ് ശശികുമാറിന്റെ വരികള്‍ക്ക് രാഹുല്‍ രാജാണ് ഈണം നല്‍കിയിരിക്കുന്നത്. കുട്ടനാടിന്റെ പഞ്ചാത്തലം പ്രമേയമാക്കി നവാഗതനായ ശ്രീജിത്ത് വിജയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീജിത്ത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും.

മലയാളം മൂവി മെയ്‌ക്കേഴ്‌സ് ആന്‍ഡ് ഗ്രാന്‍ഡ് ഫിലിം കോര്‍പ്പറേഷന്റെ ബാനറില്‍ ഹസീബ് ഹനീഫ്, നൗഷാദ് ആലത്തൂര്‍, അജി മേടയില്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. നര്‍മ്മത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് ഒരുങ്ങുന്ന കുട്ടനാടന്‍ മാര്‍പാപ്പയില്‍ കുഞ്ചാക്കോ ബോബന് പുറമെ അതിഥി രവി, അജു വര്‍ഗീസ്, ശാന്തി കൃഷ്ണ, സൗബിന്‍ ഷാഹിര്‍, ഇന്നസെന്റ്, രമേശ് പിഷാരടി, ധര്‍മ്മജന്‍, സലിംകുമാര്‍, ടിനി ടോം എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top