ശീലങ്ങളെ മാറ്റാന്‍ തയ്യാറുള്ള പ്രേക്ഷകന് പൂമരം നല്ലൊരു തുടക്കമാണ്; പ്രശംസിച്ച് വിനീത് ശ്രീനിവാസന്‍

തിയേറ്ററില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന എബ്രിഡ് ഷൈന്‍ ചിത്രം പൂമരത്തെ പ്രശംസിച്ച് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ രംഗത്ത്. തനിക്ക് ഈ സിനിമ ഒരുപാടിഷ്ടപ്പെട്ടെന്ന് വിനീത് പറയുന്നു. നമ്മുടെ സ്ഥിരം കാഴ്ചാനുഭവങ്ങള്‍, മെയിന്‍സ്ട്രീം സിനിമകളില്‍ നിന്നുള്ള പ്രതീക്ഷകള്‍ എന്നിവയില്‍ നിന്നൊക്കെ മാറി സഞ്ചരിക്കുന്ന സിനിമയാണ് പൂമരമെന്നും വിനീത് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ഏറെ നാള്‍ക്ക് ശേഷമാണ്, ഒരു സിനിമ കാണുമ്പോള്‍ പാട്ടിലെ വരികള്‍ ഇത്രയധികം ശ്രദ്ധിക്കുന്നത്. മനോഹരമായ ഒരുപാടു പാട്ടുകളിലൂടെയാണ് പൂമരം മുന്നോട്ടു പോകുന്നത്. കഥ പറയുന്ന സിനിമകളാണ് നമ്മുടെ ശീലം. പൂമരം അതല്ല ചെയ്യുന്നത്. ശീലങ്ങളെ മാറ്റാന്‍, പുനര്‍നിര്‍മ്മിക്കാന്‍ തയ്യാറുള്ള പ്രേക്ഷകന് പൂമരം നല്ലൊരു തുടക്കമാണ്. വിനീത് പറയുന്നു.

കാളിദാസ് നായകവേഷത്തിലെത്തിയ പൂമരം മാര്‍ച്ച് പതിനഞ്ചിനായിരുന്നു തിയേറ്ററുകളില്‍ എത്തിയത്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് പുതിയൊരു താരോദയത്തെ കൂടി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.  ഡോക്ടര്‍ പോളാണ് ചിത്രം നിര്‍മിക്കുന്നത്.

വിനീത് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്,

പൂമരം ഇപ്പോഴാണ് കണ്ടത്. അടുത്ത സുഹൃത്തുക്കളടക്കം പ്രതീക്ഷിക്കാത്ത ചില അഭിപ്രായങ്ങൾ ഈ സിനിയെക്കുറിച്ചു പറഞ്ഞിരുന്നു. അവരുടെ അഭിപ്രായങ്ങളെ മാനിച്ചുകൊണ്ടു തന്നെ പറയട്ടെ, എനിക്കീ സിനിമ ഒരുപാടിഷ്ടപ്പെട്ടു. നമ്മുടെ സ്ഥിരം കാഴ്ചാനുഭവങ്ങൾ, മെയിൻസ്ട്രീം സിനിമകളിൽ നിന്നുള്ള പ്രതീക്ഷകൾ എന്നിവയിൽ നിന്നൊക്കെ മാറി സഞ്ചരിക്കുന്ന സിനിമയാണ് പൂമരം. അതുകൊണ്ടു തന്നെ ഈ സിനിമയ്ക്ക് ഭിന്നാഭിപ്രായങ്ങൾ ഉണ്ടാവുന്നതിൽ അത്ഭുതമില്ല.. ഏറെ നാൾക്ക് ശേഷമാണ്, ഒരു സിനിമ കാണുമ്പോൾ പാട്ടിലെ വരികൾ ഇത്രയധികം ശ്രദ്ധിക്കുന്നത്. മനോഹരമായ ഒരുപാടു പാട്ടുകളിലൂടെയാണ് പൂമരം മുന്നോട്ടു പോകുന്നത്..
കഥ പറയുന്ന സിനിമകളാണ് നമ്മുടെ ശീലം.. പൂമരം അതല്ല ചെയ്യുന്നത്.. ശീലങ്ങളെ മാറ്റാൻ, പുനർനിർമ്മിക്കാൻ തയ്യാറുള്ള പ്രേക്ഷകന് പൂമരം നല്ലൊരു തുടക്കമാണ്!!

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top