കേരള കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അധികാരമോ പണമോ അല്ല, കർഷകരുടെ ക്ഷേമമാണ് പരമപ്രധാനം, കർഷക താല്പര്യം മുൻനിർത്തി മാവോയിസ്റ്റുകളുമായും യോജിക്കും; പരിഹാസവുമായി ജയശങ്കര്‍

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് അടുത്തതോടെ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന് വിലകൂടിയെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വക്കേറ്റ് ജയശങ്കര്‍.  മുടിയനായ മാണിയ്ക്ക് മാനസാന്തരമുണ്ടാകും, തെറ്റുതിരുത്തി യുഡിഎഫിലേക്കു തിരിച്ചു വരും എന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.  മാണി സഹായത്തോടെ സാമ്രാജ്യത്വത്തെയും ഫാസിസത്തെയും തുരത്താം, ചെങ്ങന്നൂരിൽ ചെങ്കൊടി പാറിക്കാം എന്നാണ് സിപിഎമ്മിന്റെ കണക്കുകൂട്ടൽ. അതേസമയം  മാണി മാപ്പിളയുടെ പിന്തുണയോടെ പമ്പയിലും മീനച്ചിലാറ്റിലും താമര കൃഷി ചെയ്യാം, ക്രമേണ മധ്യ തിരുവിതാംകൂർ ഹിന്ദുരാഷ്ട്രമാക്കി മാറ്റാം എന്നാണ് ബിജെപിയുടെ മനോരഥമെന്നും ജയശങ്കര്‍ പറയുന്നു.

അതേസമയം മഹാത്മാ മാണി ഇതുവരെ ആർക്കും പിടികൊടുത്തിട്ടില്ലെന്നും ജയശങ്കര്‍ പരിഹസിക്കുന്നു. മാർക്സിസ്റ്റ് പാർട്ടിയോടോ ബിജെപിയോടോ തൊട്ടുകൂടായ്മയില്ല, യുഡിഎഫിലേക്കു മടങ്ങിപ്പോകാനും മടിയില്ല. കേരള കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അധികാരമോ പണമോ അല്ല, കർഷകരുടെ ക്ഷേമമാണ് പരമപ്രധാനമെന്നും. കർഷക താല്പര്യം മുൻനിർത്തി മാവോയിസ്റ്റുകളുമായും യോജിക്കുമെന്നും ജയശങ്കര്‍ പരിഹസിക്കുന്നു. ഫെയ്സ്ബുക്കിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

 അഡ്വക്കേറ്റ് ജയശങ്കര്‍ ഫെയ്സ്ബുക്ക് പോസ്റ്റ്,

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് അടുത്തതോടെ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന് വിലകൂടി.

മുടിയനായ മാണിയ്ക്ക് മാനസാന്തരമുണ്ടാകും, തെറ്റുതിരുത്തി യുഡിഎഫിലേക്കു തിരിച്ചു വരും എന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. മലപ്പുറത്തും വേങ്ങരയിലും പ്രകടിപ്പിച്ച മഹാമനസ്കത തുടർന്നും പ്രതീക്ഷിക്കുന്നു. വത്തിക്കാൻ്റെ ഇടപെടലിനായി പ്രാർത്ഥിക്കുന്നു.

മാണി സഹായത്തോടെ സാമ്രാജ്യത്വത്തെയും ഫാസിസത്തെയും തുരത്താം, ചെങ്ങന്നൂരിൽ ചെങ്കൊടി പാറിക്കാം എന്നാണ് സിപിഎമ്മിൻ്റെ കണക്കുകൂട്ടൽ.

മാണി മാപ്പിളയുടെ പിന്തുണയോടെ പമ്പയിലും മീനച്ചിലാറ്റിലും താമര കൃഷി ചെയ്യാം, ക്രമേണ മധ്യ തിരുവിതാംകൂർ ഹിന്ദുരാഷ്ട്രമാക്കി മാറ്റാം എന്നാണ് ബിജെപിയുടെ മനോരഥം. നായാടി- നമ്പൂതിരി സഖ്യത്തിൽ നസ്രാണിയെ കൂടി ഉൾപ്പെടുത്താമെന്ന് മനുസ്മൃതിയിലുണ്ട്.

മഹാത്മാ മാണി ഇതുവരെ ആർക്കും പിടികൊടുത്തിട്ടില്ല. മാർക്സിസ്റ്റ് പാർട്ടിയോടോ ബിജെപിയോടോ തൊട്ടുകൂടായ്മയില്ല, യുഡിഎഫിലേക്കു മടങ്ങിപ്പോകാനും മടിയില്ല.
കേരള കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അധികാരമോ പണമോ അല്ല, കർഷകരുടെ ക്ഷേമമാണ് പരമപ്രധാനം. കർഷക താല്പര്യം മുൻനിർത്തി മാവോയിസ്റ്റുകളുമായും യോജിക്കും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top