വിദ്യാര്‍ത്ഥിനികള്‍ക്കെതിരായ അധ്യാപകന്റെ വിവാദ പ്രസംഗം: ഫറൂഖ് കോളെജില്‍ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധം


കോഴിക്കോട്: ഫറൂഖ് കോളെജിലെ വിദ്യാര്‍ത്ഥിനികളുടെ വസ്ത്രധാരണ രീതിയെ പരിഹസിക്കുന്ന അധ്യാപകന്റെ വിവാദ പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് വിവിധ വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ കോളെജിലേക്ക് മാര്‍ച്ച് നടത്തി. എബിവിപി മാര്‍ച്ചിനെതിരെ ക്യാമ്പസിനകത്ത് നിന്ന് പ്രതിഷേധമുയര്‍ന്നു.

കോളെജിലെ അധ്യാപകനായ ജവഹര്‍ മുനവര്‍ വിദ്യാര്‍ത്ഥിനികളുടെ വസ്ത്രധാരണരീതിയെ പരിഹസിച്ച് സംസാരിക്കുന്നതിന്റെ ശബ്ദരേഖ
കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ചൂഴ്ന്നുവെച്ച വത്തക്ക പോലെയാണ് ക്യാമ്പസില്‍ വിദ്യാര്‍ത്ഥിനികള്‍ വസ്ത്രം ധരിച്ച് നടക്കുന്നത് എന്നായിരുന്നു അധ്യാപകന്റെ പരാമര്‍ശം. ഇതിനെതിരെ സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ വലിയ തോതിലുള്ള പ്രതിഷേധമാണ് ഉയര്‍ന്നത്. ഈ സാഹചര്യത്തിലാണ് വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

കെഎസ്‌യു പ്രവര്‍ത്തകര്‍ കോളെജിന് മുന്നില്‍ സത്യാഗ്രഹസമരം തുടങ്ങി. പ്രതിഷേധവുമായി എബിവിപി പ്രവര്‍ത്തകര്‍ കോളെജിലേക്ക് മാര്‍ച്ച് നടത്തി. അതേസമയം, കോളെജിനുള്ളില്‍ നിന്നും എബിവിപി മാര്‍ച്ചിനെതിരെ ഗോബാക്ക് വിളികളുമായി വിദ്യാര്‍ത്ഥികളെത്തി.

അതേസമയം, ഹോളി ആഘോഷിച്ച വിദ്യാര്‍ത്ഥികളെ മര്‍ദിച്ച അധ്യാപകരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top