സഖാവ് അലക്‌സായി മമ്മൂട്ടി; പരോളിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ശരത് സന്ദിത്ത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം പരോളിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

കര്‍ഷകനായ സഖാവ് അലക്‌സിന്റെ റോളിലാണ് മമ്മൂട്ടി പരോളില്‍ എത്തുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ തടവ് കാലഘട്ടവും മറ്റ് സംഭവങ്ങളുമാണ് ചിത്രത്തില്‍ പ്രമേയമാകുന്നത്. അജിത് പൂജപ്പുരയുടേതാണ് തിരക്കഥ. മമ്മൂട്ടിക്ക് പുറമെ മിയ ജോര്‍ജ്ജ്, ഇനിയ, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, സുധീര്‍ കരമന, ലാലു അലക്‌സ്, കൃഷ്ണകുമാര്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top