ആദായ നികുതി വിവരങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ വീഴ്ച വരുത്തി; എന്‍ഡിടിവിക്ക് 10 ലക്ഷം പിഴ

പ്രതീകാത്മക ചിത്രം

ദില്ലി: പ്രമുഖ വാര്‍ത്താ ചാനലായ എന്‍ഡിടിവിക്ക് സെക്യൂരിറ്റി ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ 10 ലക്ഷം രൂപ പിഴ ചുമത്തി. ആധായ നികുതി വിവരങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ വീഴ്ച വരുത്തിയതിനാലാണ് സെബി പിഴ ചുമത്തിയത്. ചാനലിന്റെ പ്രമോര്‍ട്ടര്‍മാരായ പ്രണോയ് റോയ്, രാധികാ റോയ്, വിക്രമാദിത്യ ചന്ദ്ര, അനൂപ് സിംഗ് ജുനേജ എന്നിവരും പിഴ അടക്കണം. മൂന്ന് ലക്ഷം രൂപവീതമാണ് ഇവര്‍ പിഴ അടയ്‌ക്കേണ്ടത്.

450 കോടി രൂപയുടെ ആദായ വിവരങ്ങള്‍ വെളിപ്പെടുത്തിയില്ലെന്നാണ് എന്‍ഡിവിക്കെതിരെ നിലവിലുള്ള കേസ്. കൂടാതെ നാല് വര്‍ങ്ങള്‍ക്ക് മുന്‍പ് കമ്പനിയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അവരുടെ ഷെയറുകള്‍ വിറ്റ വിവരം ആരെയും അറിയിച്ചില്ല എന്ന പരാതിയും ഉണ്ട്.

എന്‍ഡിടിവിയുടെ ഓഹരി ഉടമകളായ ക്വാണ്ടം സെക്യൂരിറ്റീസ് നല്‍കിയ പരാതിയിലാണ് സെബി അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി കമ്പനിയുടെ മുന്‍ വൈസ് ചെയര്‍മാനായ കെവിഎല്‍ നാരായണ റാവുവിന് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്ന് നടപടികള്‍ നീട്ടിവെച്ചു.

കമ്പനിയുടെ ഭാഗത്തു നിന്നും യാതൊരു വിധത്തിലുള്ള വീഴ്ചയും ഇല്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കവെ എന്‍ഡിടിവി വ്യക്തമാക്കുന്നത്. എല്ലാ രേഖകളും സമര്‍പ്പിച്ചുവെന്നും വീഴ്കള്‍ വരുത്തിയില്ലെന്നും എന്‍ഡിടിവി വ്യക്തമാക്കുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top