ആരോഗ്യവും മിനുസവും ഉള്ള ചര്‍മത്തിനും മുടിക്കും കഴിക്കേണ്ടത് ഇവയാണ്‌

മിനുസമുള്ള ചര്‍മം ലഭിക്കാന്‍ എത്രയേറെ പണവും സമയവും ചെലവഴിക്കാന്‍ നാം ഒരുക്കമാണ്. മുടി വളരാനായി നാം പ്രയോഗിക്കുന്ന മാര്‍ഗങ്ങളും അതുപോലെ തന്നെ. പ്രയോഗം മുഴുവന്‍ ചര്‍മത്തിനും മുടിയ്ക്കും പുറമേയാണെന്നുമാത്രം. ഇത് ലഭിക്കാനായി ശരീരത്തിനുവേണ്ട ഘടകങ്ങള്‍ എന്തൊക്കെയാണ്, എന്തൊക്കെ കഴിക്കണം എന്നൊന്നും ആരും ചിന്തിക്കുന്നേയില്ല. യഥാര്‍ത്ഥത്തില്‍ നാം കഴിക്കുന്ന ഭക്ഷണമാണ് ചര്‍മത്തേയും മുടിയേയുമെല്ലാം ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നത്. എന്തെങ്കിലും മാറ്റം ഇവയ്ക്ക് വേണമെങ്കില്‍ ആദ്യം നിയന്ത്രിക്കേണ്ടത് ഭക്ഷണമാണ്.

ശരീരത്തിനുവേണ്ടതായ ഘടകങ്ങള്‍ ഏറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്നത് പഴങ്ങളിലും പച്ചക്കറികളിലുമാണ്. അതുകൊണ്ടുതന്നെ ചിലതരം പഴങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ചര്‍മത്തിന് മിനുസവും മുടിയ്ക്ക് വളര്‍ച്ചയും ഉണ്ടാകും. ആപ്പിള്‍, വാഴപ്പഴം എന്നിവയ്ക്ക് സൗന്ദര്യ സംരക്ഷണത്തില്‍ വലിയ പങ്കുണ്ട്. ഇവയ്ക്ക് പുറമെ ഉപയോഗിക്കേണ്ടതായ പഴങ്ങള്‍ ഏതൊക്കെയാണെന്ന് നമുക്കു നോക്കാം.

മാമ്പഴം

ചര്‍മത്തിന് പുത്തനുണര്‍വുണ്ടാക്കാന്‍ മാമ്പഴം സഹായിക്കും. പ്രായാധിക്യം മൂലമുണ്ടാകുന്ന ലക്ഷണങ്ങള്‍ ഇത് തടയും. തൊലിക്കും മുടിക്കും മയമുണ്ടാവും. മുടിയുടെ വേരുകളെ ശക്തിപ്പെടുത്തും. മാമ്പഴച്ചാര്‍ നേരിട്ട് പ്രയോഗിക്കുകയുമാവാം. ബ്യൂട്ടിപാര്‍ലറുകളില്‍ നാം ചെയ്യാറുള്ള ചില ഫേഷ്യലുകളില്‍ മാമ്പഴച്ചാര്‍ അടങ്ങിയിട്ടുണ്ട്. മാമ്പഴച്ചാര്‍ നേരിട്ട് മുടിയിലേക്കും പുരട്ടാം.

നാരങ്ങ

വിറ്റാമിന്‍ സി യുടേയും മിനറലുകളുടേയും കലവറയാണ് നാരങ്ങ. നാരങ്ങയുടെ നീര് നേര്‍പ്പിച്ചാണ് നാം കഴിക്കാന്‍ ഉപയോഗിക്കുന്നതെങ്കിലും ചിലരെങ്കിലും നാരങ്ങ അതേപടി ത്വക്കില്‍ പ്രയോഗിക്കാറുണ്ട്. ഇത് തികച്ചും തെറ്റാണ്. ശരീരത്തില്‍ പുരട്ടിയാല്‍പോലും നേര്‍പ്പിച്ചുവേണം ചെയ്യാന്‍. അല്ലെങ്കില്‍ അത് ചര്‍മത്തില്‍ പാണ്ടുകള്‍ സൃഷ്ടിക്കും. ശരിയായി നേര്‍പ്പിച്ച് ഉപയോഗിച്ചാല്‍ നാരങ്ങ ചര്‍മത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കും മാത്രമല്ല നിറവും കൂട്ടും.

കൈകള്‍ മൃദുവാകാനായി നന്നായി പൊടിച്ച പഞ്ചസാര നേര്‍പ്പിച്ച നാരങ്ങാനീരിട്ട് തിരുമിയാല്‍മതി. തേയിലവെള്ളത്തില്‍ നാരങ്ങാ നീര് കലര്‍ത്തി മുടിയില്‍ പുരട്ടാം. നീരെടുത്തിട്ട് കളയുന്ന നാരങ്ങാ തൊലി പൊടിച്ച് ഫേസ് പായ്ക്കായും ഉപയോഗിക്കാം.

പപ്പായ

പപ്പായയുടെ ഗുണങ്ങള്‍ കാരണം ‘മാലാഖമാരുടെ ഭക്ഷണം’ എന്നാണ് അതിനെ വിളിക്കുന്നതുതന്നെ. വിറ്റാമിന്‍ എയുടേയും ബിയുടേയും സിയുടേയും വലിയൊരു ശേഖരം തന്നെയാണ് ഈ പഴം. പൊട്ടാസ്യം, കോപ്പര്‍, മഗ്നീഷ്യം എന്നിവയെല്ലാം പപ്പായയില്‍നിന്ന് ലഭിക്കും. പപ്പായ നല്ലപോലെ ഉടച്ച് തൈരോ പാലോ തേനോ ചേര്‍ത്ത് ഫേഷ്യല്‍ ചെയ്യാം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top