ഇര്‍ഫാന്‍ ഖാന് അര്‍ബുദം; ‘അപൂര്‍വ്വ’ രോഗത്തെക്കുറിച്ച് താരം വെളിപ്പെടുത്തി

ഇര്‍ഫാന്‍ ഖാന്‍

ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ തന്റെ അപൂര്‍വ്വ രോഗത്തെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തി. വയറിലെ ആന്തരികാവയവങ്ങള്‍ക്ക് അര്‍ബുദം ബാധിച്ചതായാണ് ഇര്‍ഫാന്‍ ഖാന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചികിത്സയുടെ ഭാഗമായി ഇര്‍ഫാന്‍ ഖാന്‍ ഇപ്പോള്‍ വിദേശത്താണ് ഉള്ളത്.

ചുറ്റുമുള്ളവരുടെ സ്‌നേഹവും കരുതലും എനിക്ക് പ്രതീക്ഷ പകരുന്നു. എനിക്ക് വേണ്ടി എല്ലാവരുടെയും പ്രാര്‍ത്ഥനയും ആശംസയും തുടരണം. ന്യൂറോ എന്നു പറഞ്ഞാല്‍ തലച്ചോറിനെ മാത്രം സംബന്ധിച്ചുള്ളതല്ല. അത് നിങ്ങള്‍ക്ക് ഗൂഗിള്‍ നോക്കിയാല്‍ മനസിലാക്കാന്‍ സാധിക്കും. എനിക്ക് വേണ്ടി കാത്തിരിക്കുന്നവരോട് കൂടുതല്‍ കഥകള്‍ പറയാന്‍ ഞാന്‍ തിരിച്ചുവരും എന്നും ഇര്‍ഫാന്‍ ട്വിറ്ററില്‍ കുറിച്ചു.

കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് തനിക്ക് ഒരു അപൂര്‍വരോഗമുണ്ടെന്നും ആരും അതുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ഇര്‍ഫാന്‍ ഖാന്‍ തന്റെ ആരാധകരോട് ആവശ്യപ്പെട്ടത്. ദുഷ്‌കരമായ ഘട്ടത്തില്‍ തന്റെ വേണ്ടപ്പെട്ടവര്‍ തന്റെ കൂടെയുണ്ടെന്നും ഇര്‍ഫാന്‍ കുറിച്ചിരുന്നു.

ഡോക്ടര്‍മാര്‍ പൂര്‍ണ വിശ്രമമാണ് ഇര്‍ഫാന് വേണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രങ്ങളുടെ ചിത്രീകരണം നീട്ടിവച്ചിട്ടുണ്ട്. വിശാല്‍ ഭരദ്വാജിന്റെ ചിത്രവും ഹിന്ദി മീഡിയം 2 എന്ന ചിത്രവുമാണ് ഇര്‍ഫാന്റേതായി വരുന്ന ചിത്രങ്ങള്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top