‘ക്രിക്കറ്റ് വിദേശി ഗെയിം’; ഐപിഎല്ലിന് പരസ്യം നല്‍കില്ലെന്ന് വ്യക്തമാക്കി ബാബ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ്

മുംബൈ: ക്രിക്കറ്റ് വിദേശികളുടെ കളിയാണെന്നും അതിനാല്‍ ഐപിഎല്ലിന് പരസ്യം നല്‍കാനാകില്ലെന്നും ബാബ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ് അറിയിച്ചു. പതഞ്ജലി ചീഫ് എക്‌സിക്യൂട്ടീവ് ആചാര്യ ബാലകൃഷ്ണയാണ് വിവരം പുറത്തുവിട്ടത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഉപഭോക്തൃവത്കരണം പ്രോത്സാഹിപ്പിക്കുകയാണ്. കുത്തക മുതലാളിമാരാണ് ഇത് സ്‌പോണ്‍സര്‍ ചെയ്യുന്നതും. ഗുസ്തി, കബഡി പോലുള്ള ഇന്ത്യന്‍ കായിക ഇനങ്ങളെയാണ് പതഞ്ജലി പ്രോത്സാഹിപ്പിക്കാന്‍ താത്പര്യപ്പെടുന്നത്, അല്ലാതെ വിദേശിയരുടെ കളികളെയല്ല, ആചാര്യ പറഞ്ഞു. ഏപ്രില്‍ ഏഴിനാണ് ഐപിഎല്‍ പതിനൊന്നാം പതിപ്പ് മത്സരങ്ങള്‍ക്ക് തുടക്കമാകുന്നത്.

570-600 കോടി വാര്‍ഷിക പരസ്യ ബജറ്റുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ് ബ്രാന്‍ഡാണ് പതഞ്ജലി. ഇന്ത്യയിലെ തന്നെ പണക്കൊഴുപ്പിന്റെ ലീഗ് എന്നറിയപ്പെടുന്ന ഐപിഎല്ലിനോട് ഒട്ടും താത്പര്യമില്ലെന്ന പ്രഖ്യാപനം കൂടിയാണ് പതഞ്ജലി ഇതിലൂടെ നടത്തിയിരിക്കുന്നത്. നേരത്തെ ഗുസ്തി, കബഡി ലീഗുകള്‍ക്ക് പതഞ്ജലി സ്‌പോണ്‍സര്‍ഷിപ്പ് നല്‍കിയിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top