ലാഹോറില്‍ ചാവേറാക്രമണം; ഒമ്പതുപേര്‍ കൊല്ലപ്പെട്ടു, ഇരുപതോളം പേര്‍ക്ക് പരുക്ക്

സ്ഫോടനം നടന്ന സ്ഥലം
ലാഹോര്‍: പാകിസ്താനിലെ ലാഹോറിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഒമ്പതായി. മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വസതിക്ക് സമീപമായിരുന്നു ഇന്നലെ രാത്രിയോടെ സ്ഫോടനമുണ്ടായത്. ആക്രമണത്തില്‍ ഇരുപതോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
ഇന്നലെ രാത്രിയോടെ നഗരത്തിലെ മുസ്ലിം പ്രാര്‍ത്ഥനാ കേന്ദ്രത്തിന് സമീപത്തെ ചെക്ക്പോസ്റ്റിന് അടുത്തുവെച്ചായിരുന്നു സ്ഫോടനമുണ്ടായത്. വാര്‍ഷിക പരിപാടി നടക്കുന്ന ലാഹോറിലെ മുസ്ലിം ആരാധനാലയത്തെ ലക്ഷ്യമിട്ടായിരുന്നു ചാവേര്‍ എത്തിയതെന്നും എന്നാല്‍ കവാടത്തിന് പുറത്തുവെച്ച് പൊലീസ് ഇയാളെ തടയുകയായിരുന്നുവെന്നും ഡിജിപി ഹൈദര്‍ അഷ്റഫ് പറഞ്ഞു.

രാത്രി 9.20 ഓടെയായിരുന്നു കൗമാരക്കാരനായ ചാവേര്‍ എത്തിയത്. എന്നാല്‍ പൊലീസുദ്യോഗസ്ഥന് ഇയാളെ തടയുകയായിരുന്നു. തുടര്‍ന്നാണ് സ്ഫോടനം ഉണ്ടായത്. കൊല്ലപ്പെട്ടവരില്‍ ആറുപേര്‍ പൊലീസുകാരാണ്. പ്രദേശവാസികളുള്‍പ്പെടെ ഇരുപതോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്, ഇവരെ ലാഹോറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ഡിജിപി കൂട്ടിച്ചേര്‍ത്തു. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന് സംഘടനയായ തെഹരിക് താലിബാന് ഏറ്റെടുത്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം നാല് ദിവസങ്ങള്‍ക്ക് മുന്‍പാണ് ലാഹോറില്‍ നവാസ് ഷെരീഫിന് നേരെ ഷൂ ഏറ് ഉണ്ടായത്. ലാഹോറിലെ ജാമിയ നയീമിയ പള്ളിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. സംഭവത്തില്‍ ജാമിയ നയീമിയ സെമിനാരിയിലെ മുന്‍ വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രസംഗിക്കാനായി ഷെരീഫ് വേദിയില്‍ എത്തിയപ്പോഴാണ് അക്രമം. ഷൂ ഷെരീഫിന്റെ തോളില്‍ തട്ടി താഴെ വീണു. ഉടനെ തന്നെ യുവാവിനെ ആളുകള്‍ പിടികൂടിയിരുന്നു. പഞ്ചാബ് ഗവര്‍ണറായിരുന്ന സല്മാന് തസീറിനെ അനുകൂലമായ മുദ്രാവാക്യം വിളികളോടെയായിരുന്നു യുവാവ് ഷൂ എറിഞ്ഞത്.
പാകിസ്താനില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നേതാക്കള്‍ക്കെതിരായ വിവിധ അക്രമ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. വിദേശകാര്യ മന്ത്രി ഖ്വാജ ആസിഫിന് നേരെയും സമാനമായ രീതിയില്‍ ഷൂ എറിഞ്ഞിരുന്നു. ഫെബ്രുവരി 24 ന് ഒരു പൊതു പരിപാടി അഭിസംബോധന ചെയ്ത് സംസാരിക്കവെ വികസന വകുപ്പ് മന്ത്രി അസന്‍ ഇഖ്ബാലും അക്രമം നേരിട്ടിരുന്നു.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക