ഐഎസ്എല്‍: ഗോവയെ തകര്‍ത്ത് ചെന്നൈ ഫൈനലില്‍

ഐഎസ്എല്ലിലെ രണ്ടാം പാദ സെമിയില്‍ ഗോവയെ ചെന്നൈയിന്‍ തകര്‍ത്തു. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഗോവയെ ചെന്നൈയിന്‍ നാണം കെടുത്തിയത്. ആദ്യ പകുതിയിലാണ് ചെന്നൈയിന്‍ രണ്ടുഗോളുകളും അടിച്ചത്.

ജെജെ അടിച്ച രണ്ടു ഗോളുകളായിരുന്നു മത്സരത്തിലെ ഹൈലൈറ്റ്. 26-ാം മിനുട്ടിലും 90-ാം മിനുട്ടിലുമായിരുന്നു ജെജെയുടെ ഗോളുകള്‍. ചെന്നൈയിന്റെ രണ്ടാം ഗോള്‍ 29-ാം മിനുട്ടില്‍ ധന്‍പാല്‍സിംഗ് അടിച്ചതാണ്.

ഗോവയില്‍നടന്ന ആദ്യ കളിയില്‍ 1-1 ആയിരുന്നു സ്‌കോര്‍. അതിനാല്‍ത്തന്നെ നിര്‍ണായകമായ രണ്ടാം മത്സരത്തില്‍ വിജയം ഇരുടീമുകള്‍ക്കും നിര്‍ണായകമായിരുന്നു. ഈ മാസം 17ന് ബംഗളുരുവില്‍വച്ച് ബംഗളുരുവിനെയാണ് ചെന്നൈയിന്‍ നേരിടേണ്ടത്. ചെന്നൈയിന്റെ രണ്ടാം ഐഎസ്എല്‍ ഫൈനലാണിത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top