സുഗതന്റെ ആത്മഹത്യ; പ്രതികളായ എഐവൈഎഫ് പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടിയുടെ സ്വീകരണം

ജ്യാമം ലഭിച്ച് പുറത്തിറങ്ങിയ എഐവൈഎഫ് പ്രവര്‍ത്തകര്‍

കൊല്ലം: പ്രവാസി സുഗതന്‍ ആത്മഹത്യ ചെയ്ത കേസിലെ പ്രതികളായ എഐവൈഎഫ് പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി വക സ്വീകരണം. പ്രതികളായ എഐവൈഎഫ് കുന്നിക്കോട് മണ്ഡലം സെക്രട്ടറി വിളക്കുടി മണ്ണൂര്‍കിഴക്കേതില്‍ വീട്ടില്‍ എംഎസ് ഗിരീഷ്, സിപിഐ ലോക്കല്‍ കമ്മിറ്റി അംഗവും എഐവൈഎഫ് നേതാവുമായ ഇളമ്ബല്‍ ചീവോട് പാലോട്ട്‌മേലേതില്‍ ഇമേഷ്, ചീവോട് സതീഷ് ഭവനില്‍ സതീഷ് എന്നിവര്‍ക്കാണ് സംഘടന സ്വീകരണം സംഘടിപ്പിച്ചത്.

പുനലൂരില്‍വെച്ച് നല്‍കിയ സ്വീകരണത്തിന്റെ വിഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കേസില്‍ അറസ്റ്റിലായ എഐവൈഎഫ് പ്രവര്‍ത്തകര്‍ റിമാന്‍ഡിലായിരുന്നു. ഇവര്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയപ്പോഴാണ് സിപിഐ യുവജന സംഘടന സ്വീകരണം നല്‍കിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top