അക്ഷരതെറ്റ് വരുത്തിയതിന് അഞ്ചാംക്ലാസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച അധ്യാപകനെ സസ്‌പെന്റ് ചെയ്തു

പരുക്കേറ്റ കുട്ടി ആശുപത്രിയില്‍

തിരുവനന്തപുരം: ക്ലാസില്‍ നോട്ട് എഴിതിയെടുക്കുന്നതിനിടെ അക്ഷരത്തെറ്റ് വരുത്തിയതിന് അഞ്ചാംക്ലാസുകാരനായ ദലിത് വിദ്യാര്‍ത്ഥിക്ക് അധ്യാപകന്റെ ക്രൂരമര്‍ദ്ദനം. തിരുവനന്തപുരം പാറശാലയിലാണ് സംഭവം. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അധ്യാപകന്റെ ക്രൂരകൃത്യം പുറത്തുവന്നതിനെ തുടര്‍ന്ന് എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ പ്രതിഷേധമുണ്ടായതിന് പിന്നാലെ അധ്യാപകനായ ഷൈന്‍ലാലിനെ അധികൃതര്‍ സസ്‌പെന്റ് ചെയ്തു.

പാറശാല ഇവാന്‍സ് എച്ച്‌എസ്എസിലെ അഞ്ചാംക്ലാസുകാരനായ മുരിയന്‍കര വെങ്കുളുത്തിവിളാകം സത്യന്‍ -മഞ്ജു ദമ്പതികളുടെ മകന്‍ സഞ്ചുവിനാണ് അധ്യാപകന്റെ മര്‍ദ്ദനമേറ്റത്.

കഴിഞ്ഞ വെള്ളിയാഴ്ച ക്ലാസ്സില്‍ നോട്ട് എഴുതിയെടുത്തപ്പോള്‍ കുട്ടിക്ക് അക്ഷരതെറ്റ് വരുകയായിരുന്നു. കാറ്റ് എന്ന് എഴുതേണ്ടതിന് പകരം കാക്ക എന്ന് കുട്ടി എഴുതിയതാണ് അധ്യാപകനെ ചൊടിപ്പിച്ചത്. തുടര്‍ന്ന് കുട്ടിയെ
കാറ്റ് എന്ന് എഴുതാന്‍ പറഞ്ഞപ്പോള്‍ കാക്ക എന്ന് എഴുതിയതാണ് അദ്ധ്യാപകനെ ചൊടിപ്പിച്ചത്. കുട്ടിയെ അധ്യാപകന്‍ ചുമരിലേക്ക് തള്ളിയിടുകയായിരുന്നു. ചുമരിലേക്ക് തലയടിച്ച് വീണ കുട്ടിയെ വീണ്ടും അധ്യാപകന്‍ കൈകള്‍ കൊണ്ടും മര്‍ദ്ദിച്ചു.

ക്ലാസ്സ് കഴിഞ്ഞു കുട്ടിയെ വിളിക്കാനെത്തിയ മാതാവ് മകനില്‍ കണ്ടമാറ്റത്തെത്തുടര്‍ന്നു കാരണം തിരക്കിയപ്പോള്‍ ആണ് സംഭവം അറിയുന്നത്. തുടന്നു വീട്ടിലെത്തിയ കുട്ടിക്ക് ഛര്‍ദി നില്‍ക്കാത്തതിനെ തുടര്‍ന്ന് പാറശ്ശാല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിന് പിന്നാലെയാണ് പ്രതിഷേധമുയര്‍ന്നതും അധ്യാപകനെ സസ്‌പെന്റ് ചെയ്തതും. പൊലീസില്‍ നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കുകയാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top