ഐസിസി ടെസ്റ്റ് റാംങ്കിംഗ്: ബോളര്‍മാരില്‍ റബാഡ ഒന്നാമത്, നേട്ടം വിലക്കിന് പിന്നാലെ

കഗിസോ റബാഡ

ദുബായ്: മോശം പെരുമാറ്റത്തെ തുടര്‍ന്ന് രണ്ട് മത്സരങ്ങളില്‍ വിലക്ക് നേരിട്ടതിന് പിന്നാലെ അഭിമാന നേട്ടവുമായി ദക്ഷിണാഫ്രിക്കന്‍ ബോളര്‍ കഗിസോ റബാഡ. ഐസിസി ടെസ്റ്റ് റാംങ്കിംഗില്‍ ബോളര്‍മാരുടെ പട്ടികയില്‍ റബാഡ ഒന്നാമതെത്തി.

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തില്‍ അതിരുവിട്ട ആഹ്ലാദ പ്രകടനത്തിന്റെ പേരിലാണ് താരത്തിന് വിലക്ക് നേരിടേണ്ടി വന്നതെങ്കില്‍ അതേ മത്സരത്തിലെ തകര്‍പ്പന്‍ ബോളിംഗ് തന്നെയാണ് റബാഡയെ നേട്ടത്തിനര്‍ഹനാക്കിയതും. രണ്ട് ഇന്നിംഗ്‌സുകളിലുമായി 11 വിക്കറ്റാണ് താരം സ്വന്തമാക്കിയത്. മത്സരത്തില്‍ ജയത്തോടൊപ്പം പരമ്പരയില്‍ ഒപ്പത്തിനൊപ്പമെത്താനും ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചിരുന്നു.

ഐസിസി പുറത്തുവിട്ട പട്ടികയില്‍ ഇംഗ്ലണ്ടിന്റെ ജയിംസ് ആന്‍ഡേഴ്‌സനാണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യന്‍ നിരയില്‍ രവീന്ദ്ര ജഡേജ മൂന്നും, ആര്‍ അശ്വിന്‍ നാലും സ്ഥാനങ്ങളിലുണ്ട്. ബാറ്റ്‌സ്മാന്‍മാരില്‍ സ്റ്റീവ് സ്മിത്തും, വിരാട് കോഹ്‌ലിയും ഒന്നും രണ്ടും സ്ഥാനങ്ങളില്‍ തുടരുകയാണ്. ബംഗ്ലാദേശ് താരം ഷക്കീബ് അല്‍ ഹസനാണ് ഓള്‍റൗണ്ടര്‍മാരില്‍ ഒന്നാമത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top