ട്രംപുമായുള്ള ബന്ധം പുറത്തുപറയാതിരിക്കാന്‍ വാങ്ങിയ പണം തിരിച്ചുനല്‍കാം, എല്ലാം തുറന്നുപറയാന്‍ അനുവദിക്കണമെന്ന് നീലചിത്ര നടി

ഡൊണള്‍ഡ് ട്രംപ്, സ്റ്റെഫാനി ക്ളിഫോര്‍ഡ്
വാഷിങ്ടണ്‍: താനും അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും തമ്മിലുണ്ടായിരുന്ന അവിഹിത ബന്ധത്തിന്റെ വിവരം പുറത്തുപറയാന്‍ അനുവദിക്കണമെന്നും ഈ ബന്ധത്തെക്കുറിച്ച് മിണ്ടാതിരിക്കാന്‍ താന്‍ വാങ്ങിയ പണം തിരിച്ചുനല്‍കാമെന്നും പ്രമുഖ നീലചിത്ര നടി സ്റ്റെഫാനി ക്ളിഫോര്‍ഡ്.
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പ്രചാരണം നടക്കുന്ന സമയത്ത് ട്രംപിന്റെ അഭിഭാഷകന് 1.30 ലക്ഷം ഡോളര്‍ നല്‍കിയെന്നും ട്രംപുമായുള്ള അവിഹിത ബന്ധത്തിന്റെ കാര്യം പുറത്തുപറയരുതെന്ന് ഉറപ്പുവാങ്ങിയെന്നും ഈ വര്‍ഷം ആദ്യം സ്റ്റെഫാനി ക്ളിഫോര്‍ഡ് വെളിപ്പെടുത്തിയിരുന്നു. വാങ്ങിയ പണം തിരികെ നല്‍കാമെന്നും സംഭവത്തിന്റെ സത്യാവസ്ഥ പൊതുജനങ്ങള്‍ അറിയട്ടെയെന്നും നടിയുടെ അഭിഭാഷകന് മൈക്കല്‍ അവനാറ്റി പറഞ്ഞു. ട്രംപുമായുള്ള ബന്ധത്തിന്റെ ഫോട്ടോകളും വീഡിയോകളുമെല്ലാം പുറത്തുവിടാന്‍ അനുമതി നല്‍കണമെന്നാണ് നടിയുടെ ആവശ്യം.

താന്‍ സ്വന്തം പോക്കറ്റില്‍ നിന്നാണ് നീലചിത്ര നടിയായ സ്റ്റെഫാനിക്ക് പണം നല്‍കിയതെന്ന് ട്രംപിന്റെ അഭിഭാഷകന് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടി, തന്നെ വെളിപ്പെടുത്തല്‍ നടത്താന്‍ അനുവദിക്കണമെന്ന് വ്യക്തമാക്കി രംഗത്തുവന്നത്.
സ്റ്റോമി ഡാനിയേല്‍ എന്ന പേരില്‍ നീലച്ചിത്രങ്ങളില്‍ അഭിനയിക്കുന്ന സ്റ്റെഫാനിയുടെ നീലചിത്രങ്ങള്‍ക്ക് ഏറെ ഡിമാന്‍ഡാണുള്ളത്.
താനുമായുള്ള അവിഹിത ബന്ധം തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത് വരെ പുറത്തുപറയാതരിക്കാനാണ് ട്രംപ് വന്‍തുക നടിക്ക് നല്‍കിയത്. 2016 ല്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രംപിനെതിരേ നിരവധി അവിഹിതബന്ധങ്ങളുടെ കഥകള്‍ പുറത്തുവന്നിരുന്നു. മോഡലുകളും നടികളുമായ നിരവധി പ്രമുഖരാണ് ട്രംപുമായുള്ള അവിഹിത ബന്ധകഥകളുമായി രംഗത്തുവന്നത്. തെരഞ്ഞെടുപ്പ് കാലത്ത് 12 ലധികം സ്ത്രീകളാണ് ട്രംപിനെതിരേ ലൈംഗികാരോപണങ്ങളുമായി രംഗത്ത് വന്നത്. ഇത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് തിരിച്ചറിഞ്ഞാണ് ഇത് ഒതുക്കാന്‍ ട്രംപ് ക്യാമ്പ് രംഗത്തുവന്നതെന്ന് വര്‍ത്ത പുറത്തുവിട്ടുകൊണ്ട് വാള് സ്ട്രീറ്റ് ജേണല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ വാര്‍ത്ത പുറത്തുവിടാതിരിക്കാന്‍ ഒരുമാസം നിശബ്ദമായി ഇരിക്കാനായിരുന്നു സ്റ്റെഫാനി ക്ളിഫോര്ഡിക്ക് തുക നല്‍കിയത്. തന്റെ സ്വകാര്യ അഭിഭാഷകന് വഴിയായിരുന്നു ട്രംപ് നടിയുമായി കരാറില്‍ ഏര്‍പ്പെട്ടതെന്നു വാള് സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. . ട്രംപ് ഇപ്പോഴത്തെ ഭാര്യ മെലാനിയയെ വിവാഹം കഴിച്ച് ഒരു വര്‍ഷം കഴിഞ്ഞ് 2006 ല്‍ ഒരു ഗോള്‍ഫ് പരിപാടിക്കിടയില്‍ ലേക്ക് ടഹോയിയില് വെച്ചായിരുന്നു സ്റ്റെഫാനിയുമായി കൂടിക്കാഴ്ച നടത്തിയത്. അന്ന് സ്റ്റെഫാനിക്ക് 26 വയസായിരുന്നു പ്രായം.

സ്റ്റെഫാനി ക്ളിഫോര്ഡിനൊപ്പം ട്രംപ്
ഈ പരിപാടിയില്‍ അന്നുണ്ടായിരുന്ന മറ്റൊരു പോണ് താരം ജസീക്ക ഡ്രേക്ക്, സ്റ്റെഫാനി ക്ളിഫോര്‍ഡ് ഉള്‍പ്പെടെ മൂന്ന് യുവതികളെ ട്രംപ് ചുംബിക്കുന്നത് കണ്ടതായി 2016 ഒക്ടോബറില്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പ്രചാരണം കൊടുമ്പിരികൊണ്ടിരിക്കെ നടത്തിയ ഒരു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഡ്രേക്കിന്റെ വാദങ്ങള്‍ വെറും ട്രംപും അദ്ദേഹത്തിന്റെ ക്യാമ്പും തള്ളിക്കളഞ്ഞിരുന്നു.
തന്റെയും ട്രംപിന്റെയും ബന്ധത്തെക്കുറിച്ച് എബിസി ന്യുസിന് നല്കിയ ഒരു അഭിമുഖത്തില്‍ എക്സ്ക്ളുസീവായി വിവരം പുറത്തുവിടാന്‍ സ്റ്റെഫാനി ഒരുങ്ങിയ സമയത്തായിരുന്നു ട്രംപ് അഭിഭാഷകന് വഴി നടിയുമായി കരാറുണ്ടാക്കിയത്.
സ്റ്റെഫാനിക്ക് വേണ്ടി അവരുടെ അഭിഭാഷകന് കീത്ത് ഡേവിഡ്സണും ട്രംപിന് വേണ്ടി അദ്ദേഹത്തിന്റെ സ്ഥിരം അഭിഭാഷകനായ മൈക്കല്‍ കോഹനും തമ്മിലായിരുന്നു ഇടപാടുകള്‍ നടത്തിയതെന്നാണ് വെളിപ്പെടുത്തല്‍. നേരത്തെ ഈ ആരോപണം ക്ളിഫോര്ഡിന്റെ മുന്‍ ഭര്‍ത്താവ് മൈക്കല്‍ മോസ്നിയും ഉന്നയിച്ചിരുന്നു.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക