വി മുരളീധരന്റെ സത്യവാങ്മൂലത്തില്‍ ആദായ നികുതി വിവരങ്ങള്‍ മറച്ചുവച്ചു; രാജ്യസഭാ അംഗത്വം കയ്യാലപ്പുറത്ത്

വി മുരളീധരന്‍

മുംബൈ: രാജ്യസഭാ സീറ്റിലേക്ക് മത്സരിക്കാനായി മഹാരാഷ്ട്രയില്‍ നിന്ന് പത്രിക സമര്‍പ്പച്ച ബിജെപി സ്ഥാനാര്‍ഥി വി മുരളീധരന്‍ ഗുരുതരമായ പിഴവുകള്‍ വരുത്തിയതായി റിപ്പോര്‍ട്ട്. ആദായ നികുതി അടച്ചതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സത്യവാങ്മൂലത്തിലില്ല. ഇതോടെ മുരളീധരന്റെ രാജ്യസഭാ അംഗത്വം സംശയത്തിലായി.

രണ്ടുവര്‍ഷം മുമ്പുനടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടം മണ്ഡലത്തില്‍ മത്സരിക്കാനായി മുരളീധരന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആദായ നികുതി അടയ്ക്കുന്ന കാര്യവും മറ്റ് വസ്തുതകളും വ്യക്തമായി രേഖപ്പെടുത്തിയിരുന്നു. 2004-2005 സാമ്പത്തിക വര്‍ഷത്തില്‍ 3,97,558 രൂപ ആദായ നികുതി അടച്ചതായി മുരളീധരന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പുതിയ സത്യവാങ്മൂലത്തില്‍ ആദായ നികുതി ഇല്ലെന്നാണ് കാണിച്ചിരിക്കുന്നത്.

ഇക്കാര്യംകൊണ്ടുതന്നെ മുരളീധരന്റെ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന് തള്ളാം. അറിയാവുന്ന കാര്യങ്ങള്‍ മറച്ചുവയ്ക്കുന്നത് ഗുരുതരമായ തെറ്റാണ്. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിച്ചപ്പോള്‍ സമര്‍പ്പിച്ച പത്രികയുമായുള്ള വൈരുദ്ധ്യം പ്രഥമദൃഷ്ട്യാതന്നെ തെരഞ്ഞെടുപ്പ് കമ്മീഷന് പത്രിക തള്ളാന്‍ മതിയായ കാരണമാണ്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശന നടപടികളിലേക്ക് കടന്നാല്‍ മുരളീധരന്റെ പത്രിക തള്ളപ്പെടും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top