സബ്‌സിഡി അടക്കമുള്ള സേവനങ്ങള്‍ ലഭിക്കാന്‍ ആധാര്‍ ലിങ്ക് ചെയ്യുന്നത് അംഗീകരിച്ച് സുപ്രിംകോടതി

ദില്ലി: മൈബൈല്‍ നമ്പര്‍, പാന്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് എന്നിവ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടിയെങ്കിലും സബ്‌സിഡി അടക്കമുള്ള സേവനങ്ങള്‍ ലഭിക്കുന്നതിന് ഈ മാസം 31 നകം ആധാര്‍ ലിങ്ക് ചെയ്യണമെന്ന് സുപ്രിംകോടതി വ്യക്തമാക്കി. ആധാര്‍ നിയമത്തിലെ ഏഴാം വകുപ്പിന് കീഴില്‍ വരുന്ന സബ്‌സിഡി ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ആധാര്‍ നിര്‍ബ്ബന്ധമാണെന്നാണ് കോടതി വ്യക്തമാക്കിയത്.

മൈബൈല്‍ നമ്പര്‍, പാന്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് എന്നിവ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടിയതിനൊപ്പം തത്കാല്‍ പാസ്‌പോര്‍ട്ട് അപേക്ഷകള്‍ക്ക് ആധാര്‍ നിര്‍ബ്ബന്ധമല്ലെന്നും ഭരണഘടന ബഞ്ച് ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടി കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സുപ്രിംകോടതി ഉത്തരവിട്ടത്.

ആധാര്‍ സ്വകാര്യതയുടെ ലംഘനമാണെന്നാണ് ഹര്‍ജിക്കാരുടെ പ്രധാന വാദം. സ്വകാര്യത മൗലിക അവകാശമാണെന്ന 9 അംഗ ഭരണഘടന ബഞ്ച് ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ആധാറിന്റെ സാധുത ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ബെഞ്ച് പരിശോധിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top