ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി സുപ്രിംകോടതി നീട്ടി

പ്രതീകാത്മക ചിത്രം

ദില്ലി: മൊബൈല്‍ നമ്പരിനെയും ബാങ്ക് അക്കൗണ്ടിനെയും ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി സുപ്രിംകോടതി നീട്ടി. ആധാര്‍ സംബന്ധിച്ച കേസില്‍ സുപ്രീം കോടതി അന്തിമവിധി പുറപ്പെടുവിക്കുന്നത് വരെയാണ് ആധാര്‍ ബന്ധിപ്പിക്കുന്നതിന് സമയപരിധി അനുവദിച്ചത്.

ആധാര്‍ സംബന്ധിച്ച കേസില്‍ സുപ്രീം കോടതി അന്തിമവിധി പുറപ്പെടുവിക്കുന്നത് വരെയാണ് ആധാര്‍ ബന്ധിപ്പിക്കുന്നതിന് സമയപരിധി അനുവദിച്ചത്. ആധാര്‍ താത്കാല്‍ പാസ്പോര്‍ട്ടുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയവും നീട്ടിയിട്ടുണ്ട്. ആധാര്‍ നിയമത്തിന്റെസാധുത ചോദ്യം ചെയ്​ത്​ സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികളില്‍ തീര്‍പ്പുണ്ടാക്കുന്നതു വരെയാണ്​ ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടിയത്​.

നേരത്തെ മാര്‍ച്ച്‌ 31വരെ ആയിരുന്നു ആധാര്‍ ബന്ധിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സമയം അനുവദിച്ചിരുന്നത്. ഈ സമയപരിധി സബ്‌സിഡി അടക്കമുള്ള മറ്റ്  സേവനങ്ങള്‍ക്ക് ബാധകമായിരിക്കുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top