കോളെജ് അധ്യാപകനെ വിദ്യാര്‍ത്ഥി വെടിവച്ചുകൊലപ്പെടുത്തി

വെടിയേറ്റ് കൊല്ലപ്പെട്ട പ്രൊഫസര്‍ രാജേഷ് മാലിക്ക്‌

ചണ്ഡിഗഢ്: കോളെജ്‌ ഫ്രൊഫസറെ വിദ്യാര്‍ത്ഥി വെടിവച്ചുകൊലപ്പെടുത്തി. ഹരിയാനയിലാണ് സംഭവം. സോനാപത്തിലെ ഷഹീദ്​ ദല്‍ബീര്‍ സിങ്​ കോളജ്​ കാമ്പസിലാണ് വെടിവയ്പ്പ് നടന്നത്.  കോളെജിലെ ഇംഗ്ലീഷ്​ പ്രഫസറായിരുന്ന രാജേഷ് മാലിക്കാണ്‌​ കൊല്ലപ്പെട്ടത്​. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.

പ്രൊഫസര്‍ രാജേഷ് ഓഫീസില്‍ ഇരിക്കുമ്പോള്‍ മുഖം മറച്ചെത്തിയ ഒരു വിദ്യാര്‍ത്ഥി വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് രാജേഷിനൊപ്പമുണ്ടായിരുന്ന സഹ അധ്യാപകന്‍ പറഞ്ഞു. വെടിയുതിര്‍ത്തശേഷം ഞൊടിയിടയില്‍ അക്രമി ഓടി രക്ഷപെടുകയായിരുന്നു. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല.

അക്രമിയുടെ പ്രകൃതം കണ്ടിട്ട് അയാള്‍ കോളേജ് വിദ്യാര്‍ത്ഥിയാണെന്ന് തോന്നുവെന്നാണ് സഹ അധ്യാപകന്‍ മൊഴി നല്‍കിയത്. എന്നാല്‍ ഈ കോളെജിലെ തന്നെ വിദ്യാര്‍ത്ഥിയാണോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും അദ്ദേഹം മൊഴി നല്‍കി.

സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം തുടരുകയാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top