അവാര്‍ഡ് തിളക്കവുമായി ഇന്ദ്രന്‍സ് സെറ്റിലെത്തി, ഗംഭീര വരവേല്‍പ് നല്‍കി അണിയറ പ്രവര്‍ത്തകര്‍ (ചിത്രങ്ങള്‍)

ഇന്ദ്രന്‍സിന് സ്വീകരണം നല്‍കിയപ്പോള്‍

എറണാകുളം: അവാര്‍ഡിന്റെ തിളക്കവുമായി നടന്‍ ഇന്ദ്രന്‍സ് ‘ഒരു പഴയ ബോംബു കഥ’ യുടെ നേര്യമംഗലത്തുള്ള സെറ്റിലെത്തി. ഷാഫി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കാനെത്തിയ താരത്തിന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഗംഭീര വരവേല്‍പാണ് നല്‍കിയത്.

അമര്‍ അക്ബര്‍ ആന്റണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ ബിബിന്‍ ജോര്‍ജാണ് നായകന്‍. നായകന്റെ അച്ഛന്‍ മോഹനന്‍ എന്ന കഥാപാത്രമായാണ് ഇന്ദ്രന്‍സ് അഭിനയിക്കുന്നത്.

യുജിഎം എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഡോക്ടര്‍ സക്കറിയ തോമസ്, ആല്‍വിന്‍ ആന്റണി, ജിജോ കാവനാല്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രത്തില്‍ പ്രയാഗാ മാര്‍ട്ടിനാണ് നായിക.

ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഇന്ദ്രന്‍സ് ഇത്തവണത്തെ മികച്ച നടനുള്ള സംസ്ഥാനഅവാര്‍ഡ് സ്വന്തമാക്കിയത്. 30 വര്‍ഷം നീണ്ട സിനിമാ ജീവിതത്തില്‍ ആദ്യമായാണ് ഇന്ദ്രന്‍സ് ഈ അവാര്‍ഡ് സ്വന്തമാക്കുന്നത്.

കൂടുതല്‍ ചിത്രങ്ങള്‍:

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top