ഛത്തീസ്ഗഡില്‍ നക്‌സല്‍ ആക്രമണം; ഒമ്പത്‌ സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

സ്‌ഫോടനം നടന്ന സ്ഥലം

റായ്പൂര്‍: ഛത്തീസ്ഗഡില്‍ ഉണ്ടായ നക്‌സല്‍ ആക്രമണത്തില്‍ ഒമ്പത്‌ സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു, പത്തോളം പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലാണ് സംഭവം. കുഴിബോംബ് പൊട്ടിയാണ് ജവാന്മാര്‍ കൊല്ലപ്പെട്ടത്. പരുക്കേറ്റവരില്‍ നാല് ജവാന്മാരുടെ നില ഗുരുതരമായി തുടരുകയാണ്.

212 ബറ്റാലിയനിലെ സിആര്‍എഫ് ജവാന്മാരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. സംസ്ഥാനത്ത് 11 ദിവസങ്ങള്‍ക്ക് മുന്‍പാണ് 10 നക്‌സലുകളെ സുരക്ഷാസേന കൊലപ്പെടുത്തിയത്. കൂടാതെ ആറ് മാസങ്ങള്‍ക്ക് മുന്‍പ് നടന്ന മറ്റൊരു മാവോയിസ്റ്റ് ആക്രമണത്തില്‍ 25 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു. സുരക്ഷാസേന സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top