ഷൂട്ടിങ്ങിനിടെ അമിതാഭ് ബച്ചന് ദേഹാസ്വാസ്ഥ്യം; വേദനയില്ലാതെ വിജയമില്ലെന്ന് താരം ബ്ലോഗില്‍

ദില്ലി: ബോളിവുഡ് താരം അമിതാഭ് ബച്ചന് ഷൂട്ടിങ്ങിനിടെ ദേഹാസ്വാസ്ഥ്യം. ജോധ്പുരില്‍ തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു താരത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

ഇതിനെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ സംഘം ജോധ്പൂരിലേക്ക് പുറപ്പെട്ടു. ശാരീരികമായ ബുദ്ധിമുട്ടുണ്ടായ കാര്യം ബച്ചന്‍ തന്നെയാണ് ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്. ഇപ്പോള്‍ വിശ്രമത്തിലാണെന്നും വേദനയില്ലാതെ വിജയമില്ലെന്നും ബച്ചന്‍ ബ്ലോഗില്‍ കുറിച്ചു.

കഴിഞ്ഞ ആറ് മാസമായി വിജയ് കൃഷ്ണ ആചാര്യയുടെ തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് തിരക്കുകളിലായിരുന്നു ബച്ചന്‍. തുടരെയുള്ള ഷൂട്ടിങ്ങാണ് ആരോഗ്യനിലയെ ബാധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. നവംബര്‍ ഏഴിന് തിയേറ്ററിലെത്തുന്ന ചിത്രത്തില്‍ ബച്ചന് പുറമെ ആമീര്‍ ഖാനും കത്രീന കൈഫും ഫാത്തിമ സനഖാനും അഭിനയിക്കുന്നുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top