എഎപി വീണ്ടും പ്രതിസന്ധിയില്‍; അരവിന്ദ് കെജ്‌രിവാളിന്റെ ഉപദേഷ്ടാവ് രാജിവെച്ചു

അരവിന്ദ് കെജ്‌രിവാള്‍

ദില്ലി: ആംആദ്മി പാര്‍ട്ടിയെ  വീണ്ടും പ്രതിസന്ധിയിലാക്കി അരവിന്ദ് കെജ്‌രിവാളിനെ്റ ഉപദേഷ്ടാവ് രാജിവെച്ചു. വ്യക്തിപരമായി കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കെജ്‌രിവാളിന്റെ ഉപദേഷ്ടാവായ വികെ ജെയ്ന്‍ രാജിവെച്ചിരിക്കുന്നത്. കെജ്‌രിവാളിന് രാജിക്കത്ത് നല്‍കിയ അദ്ദേഹം അതിന്റെ പകര്‍പ്പ് ദില്ലി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കും കൈമാറി.കഴിഞ്ഞ് വര്‍ഷം സെപ്തംബറിലായിരുന്നു ജെയ്നിനെ കെജ്‌രിവാളിന്റെ ഉപദേഷ്ടാവായി നിയോഗിച്ചത്.

ദില്ലി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ എഎപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതില്‍ മുഖ്യസാക്ഷിയാണ് വികെ ജെയ്ന്‍. അന്‍ഷു പ്രകാശിനെ മര്‍ദ്ദിച്ച കേസുമായി ബന്ധപ്പെട്ട് ജെയ്‌നിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. അന്‍ഷു പ്രകാശിന്റെ കണ്ണട വീണുടയുന്നത് കണ്ടതായി ജെയ്ന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.

ഫെബ്രുവരി 19 നാണ് ദില്ലി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടില്‍ വെച്ച് മര്‍ദ്ദിച്ചത്. പരസ്യങ്ങള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി കെജ്രിവാളിന്റെ വസതിയില്‍ നടന്ന ചര്‍ച്ചയ്ക്കിടെയാണ് വിവാദ സംഭവമുണ്ടായത്. ചര്‍ച്ച നടക്കുന്നതിനിടെ തര്‍ക്കവും തുടര്‍ന്ന് കൈയേറ്റവുമുണ്ടായെന്നാണ് ചീഫ് സെക്രട്ടറിയുടെ പരാതി. എഎപി എംഎല്‍എയായ പ്രകാശ് ജാര്‍വാളിന്റെ നേതൃത്വത്തില്‍ തന്നെ എംഎല്‍എമാര്‍ മര്‍ദ്ദിച്ചന്നായിരുന്നു ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിന്റെ പരാതി. ഈ പരാതിയില്‍ എംഎല്‍എ പ്രകാശ് ജാര്‍വാളിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top