കതിരൂര്‍ മനോജ് വധക്കേസില്‍ യുഎപിഎ: വാദത്തിന് കൂടുതല്‍ സമയം നല്‍കാനാകില്ലെന്ന് ജയരാജനോട് ഹൈക്കോടതി

പി ജയരാജന്‍

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ യുഎപിഎ ചുമത്തിയത് ചോദ്യം ചെയ്ത് പി ജയരാജന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ നല്‍കിയ ഹര്‍ജിയില്‍ നാളെയും വാദം തുടരും. വാദത്തിനു കൂടുതല്‍ സമയം വേണമെന്ന പി ജയരാജന്റെ ആവശ്യം ഹൈക്കോടതി നിരാകരിച്ചു. കേസ് ഇന്നോ നാളെയോ കൊണ്ട് തീര്‍പ്പാക്കണമെന്ന് ജസ്റ്റിസ് കെമാല്‍ പാഷ വ്യക്തമാക്കി.

പ്രതികള്‍ക്കെതിരെ യുഎപിഎ വകുപ്പ് ചുമത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ടെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. ഉന്നത രാഷ്ട്രീയസ്വാധീനം ഉള്ള പ്രതികളെ വിചാരണ ചെയ്യാന്‍ സര്‍ക്കാര്‍ അനുമതിക്കായി കാത്തു നില്‍ക്കുന്നത് അപഹാസ്യമാണെന്നും കേന്ദ്രം കോടതിയില്‍ പറഞ്ഞു.

സിബിഐക്ക് സംസ്ഥാനസര്‍ക്കാരിന്റെ അനുമതിക്കായി കാത്തു നില്‍ക്കേണ്ടതില്ലെന്ന് കോടതി വാക്കാല്‍ നിരീക്ഷിച്ചു. തങ്ങള്‍ക്കെതിരെ യുഎപിഎ ചുമത്തിയത് സംസ്ഥാനസര്‍ക്കാരിന്റെ അനുമതി ഇല്ലാതെയാണെന്നാണ് പ്രതികളുടെ വാദം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top