19 കോടിയുടെ വികസന പദ്ധതി ഒരുക്കി കാസര്‍ഗോഡ് കാഞ്ഞങ്ങാട് വികസന സെമിനാര്‍

കാസര്‍ഗോഡ് : കാഞ്ഞങ്ങാട് നഗരസഭയുടെ 201819 വര്‍ഷത്തെ വികസന പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാര്‍ നടന്നു. ആലാമിപ്പള്ളി ബസ്സ്സ്റ്റാന്റ്, ഷീ ലോഡ്ജ്, മല്‍സ്യ മാര്‍ക്കറ്റ്, സ്‌കൂളുകള്‍, കുടിവെള്ള പദ്ധതി തുടങ്ങി വിവിധ പദ്ധതികളാണ് ഈ പ്രവര്‍ത്തന വര്‍ഷം നടപ്പിലാക്കുന്നത്. ടൗണ്‍ഹാളില്‍ നടന്ന സെമിനാര്‍ നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ ഉദ്ഘാടനം ചെയ്തു. എല്‍.സുലൈഖ അദ്ധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരായ എന്‍.ഉണ്ണിക്കൃഷ്ണന്‍, ഗംഗ രാധാകൃഷ്ണന്‍, എം.പി.ജാഫര്‍, ടി.വി.ഭാഗീരഥി, മഹമൂദ് മുറിയനാവി, കൗണ്‍സിലര്‍മാരായ കെ.മുഹമ്മദ്കുഞ്ഞി, സി.കെ.വല്‍സലന്‍, എം.എം.നാരായണന്‍, വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന കെ.രാജ്‌മോഹനന്‍, പപ്പന്‍ കുട്ടമത്ത്, കെ.ബാലകൃഷ്ണന്‍, നഗരസഭ സെക്രട്ടറി കെ.മനോഹര്‍ എന്നിവര്‍ സംസാരിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top