വേനല്‍ച്ചൂട്: കര്‍ഷകര്‍ക്ക് ബോധവല്‍ക്കരണ പോസ്റ്ററുകളുമായി മൃഗസംരക്ഷണ സംഘടന

കാസര്‍ഗോഡ് : വേനല്‍ ചൂട് കൂടി വരുമ്പോള്‍ വളര്‍ത്ത് മൃഗങ്ങള്‍ക്ക് നല്‍കേണ്ട പരിചരണങ്ങളെ കുറിച്ച് മൃഗസംരക്ഷണ മേഖലയില്‍ ഉള്ളവര്‍ക്കുള്ള പരിശീലനം തുടങ്ങി.

ഇന്ത്യന്‍ വെറ്റിനറി അസോസിയേഷന്‍ നേതൃത്വത്തില്‍ മൃഗങ്ങളില്‍ വേനല്‍കാല പരിചരണത്തിന്റെ പ്രാധാന്യവും അതിനെ തടയുന്നതിനുള്ള മാര്‍ഗ്ഗങ്ങളും അടങ്ങുന്ന പോസ്റ്റര്‍ നഗരസഭ ചെയര്‍മാന്‍ വിവി രമേശന്‍ പ്രകാശനം ചെയ്തു. പോസ്റ്ററുകള്‍ ക്ഷീരസംഘങ്ങളിലൂടെയും മൃഗസംരക്ഷണ സ്ഥാപനങ്ങളിലൂടെയും കര്‍ഷകരില്‍ എത്തിക്കും

ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ: ശ്രീനിവാസന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് ഡോ: ബി.ശിവനായക്ക് അദ്ധ്യക്ഷത വഹിച്ചു. ഡോ: ടിറ്റോ ജോസഫ്, ഡോ: സി.കെ.മഹേഷ്, ഡോ: സി.എം.സുനില്‍, ഡോ: വി.വി പ്രദീപ്കുമാര്‍, ഡോ: മുരളി, ഡോ: സ്മിത സെബാസ്റ്റ്യന്‍, ഡോ:ബേസില്‍ എന്നിവര്‍ സംസാരിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top