കാര്‍ ലോക്ക് ചെയ്ത് യുവതിയെ ഉപദ്രവിക്കാന്‍ ശ്രമം; ദില്ലിയില്‍ യൂബര്‍ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

പ്രതീകാത്മക ചിത്രം

ദില്ലി: ഓടുന്ന കാര്‍ ലോക്ക് ചെയ്ത് യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച യൂബര്‍ ടാക്‌സി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയിലെ കുണ്ടലില്‍ നിന്നും രോഹിണി സെക്ടറിലേക്ക് പോകാനായിരുന്നു യുവതി യൂബര്‍ ടാക്‌സിക്ക് ബുക്ക് ചെയ്തത്.

വാഹനം എത്തിയപ്പോള്‍ മുതല്‍ യുവതിക്ക് സംശയം തോന്നിയിരുന്നു. മഞ്ഞ നമ്പര്‍ പ്ലേറ്റിനു പകരം വെള്ള നമ്പര്‍ പ്ലേറ്റായിരുന്നു വാഹനത്തിന് ഉണ്ടായത്. യുവതിയെ കാറില്‍ കയറ്റിയ ശേഷം വിജനമായ വഴിയിലൂടെയാണ് വാഹനം ഓടിച്ചു പോയത്. യുവതി അതിനെ ചോദ്യം ചെയ്തുവെങ്കിലും അത് കേള്‍ക്കാന്‍ ഡ്രൈവര്‍ തയ്യാറായില്ല.

യുവാവിന്റെ സ്വഭാവത്തില്‍ സംശയം തോന്നിയ യുവതി തൊട്ടടുത്ത ട്രാഫിക്ക് സിഗ്നലിന് സമീപം വാഹനത്തില്‍ നിന്നും ഇറങ്ങാന്‍ ശ്രമിച്ചു. എന്നാല്‍ അപ്പോള്‍ വാഹനം ഡ്രൈവര്‍ ലോക്ക് ചെയ്യുകയായിരുന്നു. കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ ഡ്രൈവര്‍ വാഹനത്തിന്റെ വേഗത കുറച്ചു. ഈ സമയം ഡോര്‍ തുറന്ന് യുവതി കാറില്‍ നിന്നും പുറത്തേക്ക് ചാടുകയായിരുന്നു.

യുവതിയുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഡ്രൈവറെക്കുറിച്ചും യുവതിയെ കൊണ്ടുപോയ വാഹനത്തെക്കുറിച്ചുമുള്ള വിവരങ്ങള്‍ ലഭിച്ചതായി പൊലീസ് പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top