ജയാ ബച്ചനെ നൃത്തക്കാരി എന്ന് വിളിച്ച് നരേഷ് അഗര്‍വാള്‍; വിമര്‍ശനവുമായി സുഷമ സ്വരാജ്

നരേഷ്അഗര്‍വാള്‍

ദില്ലി: ബിജെപിയിലേക്ക് ചേക്കേറിയതിനു പിന്നാലെ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും ബോളിവുഡ് നടിയുമായ ജയാ ബച്ചനെ നൃത്തക്കാരി എന്ന് വിളിച്ച് ആക്ഷേപിച്ച് വിവാദം സൃഷ്ടിച്ചിരിക്കുകയാണ് നരേഷ് അഗര്‍വാള്‍ . രാജ്യ സഭയില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് നരേഷ് അയ്യര്‍ സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് ബിജെപിയിലേക്ക് വന്നത്.

ബിജെപിയില്‍ എത്തി മണിക്കൂറുകള്‍ കഴിഞ്ഞപ്പോഴാണ് നരേഷ് അഗര്‍വാളിന്റെ വിവാദ പ്രസ്താവന. സിനിമകളില്‍ നൃത്തം ചെയ്ത ജയാ ബച്ചന് മത്സരിക്കാന്‍ സീറ്റ് നല്‍കിയെന്നും അതിനാല്‍ തനിക്ക് സീറ്റ് നിഷേധിക്കപ്പെട്ടു എന്നുമായിരുന്നു നരേഷ് അഗര്‍വാളിന്റെ പ്രസ്താവന.

വിവാദ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുകയാണ് കേന്ദ്ര മന്ത്രിമാരായ സുഷമ സ്വരാജും സ്മൃതി ഇറാനിയും. നരേഷ് അഗര്‍വാളിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നു. എന്നാല്‍ ജയാ ബച്ചനെക്കുറിച്ച് അദ്ദേഹം നടത്തിയ പരാമര്‍ശം മോശമായി എന്നും അതിനെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും സുഷമ സ്വരാജ് ട്വിറ്ററില്‍ കുറിച്ചു. സുഷമ സ്വരാജിന് പിന്നാലെ വിമര്‍ശനുവുമായി സ്മൃതി ഇറാനിയും രംഗത്തെത്തി.

വര്‍ങ്ങളായി സമാജ്‌വാദി പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്നു നരേഷ് അഗര്‍വാള്‍ രാജ്യസഭയിലേക്ക് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് ബിജെപിയിലേക്ക് ചേക്കേറിയത്. നിലവില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ രാജ്യസഭാ എംപിയാണ് നരേഷ് അഗര്‍വാള്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top