കൂടുതല്‍ വ്യാജ ഫോളോവേഴ്‌സ്: ഡോണള്‍ഡ് ട്രംപിനേയും കടത്തിവെട്ടി മോദി

ട്വിറ്ററില്‍ പിന്തുടരുന്ന വ്യാജ പ്രൊഫൈലുകളുടെ കാര്യത്തില്‍ മോദി ഡോണള്‍ഡ് ട്രംപിനേയും പിന്നിലാക്കി. ട്വിറ്റര്‍ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഈ കണക്കുള്ളത്.

മോദിയുടെ 40.3 മില്യണ്‍ ഫോളോവേഴ്‌സില്‍ 60 ശതമാനവും വ്യാജ അക്കൗണ്ടുകള്‍! ട്രംപിനെ പിന്തുടരുന്ന 47.9 മില്യണ്‍ പ്രൊഫൈലുകളില്‍ പോലും 37 ശതമാനം വ്യാജ അക്കൗണ്ടുകളേയുള്ളൂ. ഇവിടെയാണ് മോദി ട്രംപിനും മുന്നിലായത്.

വ്യാജ ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്ത് ഫ്രാന്‍സിസ് പാപ്പയാണ്. നാലാം സ്ഥാനത്ത് മെക്‌സിക്കന്‍ പ്രസിഡന്റ് പെനാലിറ്റൊയും. ഇവരെല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമായി പല കാര്യങ്ങളും നിരന്തരം പങ്കുവയ്ക്കുന്ന രാഷ്ട്രത്തലവന്മാരാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top