എസ്എഫ്‌ഐ നേതാവിനെ കുത്തിയ കേസില്‍ മൂന്ന് ആര്‍എസ്എസുകാര്‍ കൂടി അറസ്റ്റില്‍

കുത്തേറ്റ കിരണ്‍

കണ്ണൂര്‍: തളിപ്പറമ്പില്‍ എസ്എഫ്‌ഐ നേതാവ് കിരണിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് മൂന്ന് ആര്‍എസ്എസുകാര്‍ കൂടി പിടിയിലായി. കൂ​വേ​രി സ്വ​ദേ​ശി​ക​ളാ​യ കെ ശ​ര​ത്ത്കു​മാ​ർ(20), പി വി അ​ക്ഷ​യ് (22), എംവി അ​തു​ൽ (20) എ​ന്നി​വരാണ് അറസ്റ്റിലായത്.

കിരണിനെ ആക്രമിച്ച കേസില്‍ ഒരാള്‍ കൂടി ഇനി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു. ചെ​റു​കു​ന്ന് ഒ​ത​യ​മ്മാ​ടം സ്വ​ദേ​ശി ബി​നീ​ഷി​നെ​യാ​ണ് ഇ​നി പി​ടി​കി​ട്ടാ​നു​ള്ള​ത്.

ഇന്നലെ പുലര്‍ച്ചെ നാല് മണിയോടെയാണ് തൃച്ചംബരത്തെ ക്ഷേത്ര ഉത്സവത്തിനിടെ കിരണിന് കുത്തേറ്റത്. കിരണിന് കുത്തേറ്റ സംഭവത്തില്‍ നാല് പേരെ ഇന്നലെ തന്നെ പൊലീസ് പിടികൂടിയിരുന്നു.  മുള്ളൂര്‍ സ്വദേശി എം ജയന്‍, മുരിയാത്തോട്ടെ രാജേഷ് ചോറ, കൂവേരി ആലത്തട്ടയിലെ പി അക്ഷയ്, പി അജേഷ് എന്നിവരെയാണ് തളിപ്പറമ്പ് ഡിവൈഎസ്പി കെവി വേണുഗോപാലും സംഘവും ഞായറാഴ്ച അറസ്റ്റ് ചെയ്തത്.  തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കിയ ഇവരെ കോടതി റിമാന്‍ഡ് ചെയ്തു.

ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ എ​സ്എ​ഫ്ഐ തളിപ്പറമ്പ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോളെജ് യൂ​ണി​റ്റ് ജോ സെ​ക്ര​ട്ട​റി​യും കോ​ളെ​ജ് യൂ​ണി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ എ​ൻവി കി​ര​ണ്‍ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു. നെഞ്ചിനും കാലിനും കുത്തേറ്റ കിരണിനെ പരിയാരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയ നടത്തി.  ആ​ന്ത​രി​കാ​വ​യ​വ​മാ​യ പ്ലീ​ഹ​യ്ക്കു മു​റി​വേ​റ്റ കി​ര​ണ്‍ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണെ​ങ്കി​ലും മ​രു​ന്നു​ക​ളോ​ടു പ്ര​തി​ക​രി​ക്കു​ന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top