മലയാളിക്ക് വിഷുക്കണി ഒരുക്കാന്‍ ഇനി കൊറിയന്‍ കൊന്ന പൂക്കളും.

കാസര്‍ഗോഡ്:  കാന്നഡയില്‍ ജന്മമെടുത്ത കൊറിയന്‍ കൊന്ന പൂവ് കാസര്‍ഗോഡ് പടന്നക്കാട് കാര്‍ഷിക കോളേജ് ഫാമിലാണ് പൂവിട്ടത്. എത് കാലാവസ്ഥയിലും പൂവിടുമെന്നതാണ് ഇതിനെ വേറിട്ടതാക്കുന്നത്.

മലയാളിയുടെ വിഷുക്കണിയില്‍ ഇനി കടല്‍ കടന്നെത്തിയ ഈ കൊന്ന പൂവുകളും ഇടം പിടിക്കും.
കാസിയ ഫിസ്തുല എന്നതാണ് ഈ കുഞ്ഞന്‍ കൊന്ന മരത്തിന്റെ ശാസ്ത്രീയ നാമം .ഏത് കാലാവസ്ഥയിലും മൂന്ന് വര്‍ഷം തൊട്ട് പൂത്തുലയുമെന്നതാണ് ഇതിന്റെ പ്രത്യേകത.ഫാം സൂപ്രണ്ട് പി.വി സുരേന്ദ്രനാണ് കൊറിയന്‍ കൊന്നയെ ഇവിടെ എത്തിച്ചത് .

കണികൊന്ന പോലെ കുലകളായാണ് പൂക്കള്‍. ഒന്നരയടി പൊക്കത്തില്‍ വളര്‍ന്ന് നില്‍ക്കുന്ന കുഞ്ഞന്‍ കൊന്നമരത്തില്‍ നിറയെ പൂക്കളാണ്.ഇതിന്റെ വിത്തിനും തൈകളള്‍ക്കും ഫാമില്‍ ആവിശ്യക്കാരും ഏറയുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top