റാഫേല്‍ ഇടപാട് ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി; മോദിയെ പ്രതിക്കൂട്ടിലാക്കി വീണ്ടും കോണ്‍ഗ്രസ്

റാഫേല്‍ വിമാനങ്ങള്‍, സുര്‍ജേവാല

ദില്ലി: ഇ​ന്ത്യ ക​ണ്ട ഏ​റ്റ​വും വ​ലി​യ അഴിമതി മാത്രമല്ല, രാജ്യസുരക്ഷയെ അപകടത്തിലാക്കുന്നതുമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിയ റാഫേല്‍ വിമാന ഇടപാടെന്ന് കോണ്‍ഗ്രസ്. വി​ദേ​ശ​കാ​ര്യവിദേശകാര്യ, പ്രതിരോധ മന്ത്രിമാര്‍ പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി, വി​ദ​ഗ്ധ​ർ തു​ട​ങ്ങി​യ​വരെ അറിയിക്കാതെയും ടെ​ൻ​ഡ​ർ വി​ളി​ക്കാ​തെ​യു​മാ​ണ് കൂ​ടി​യ വി​ല​യ്ക്ക് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നേ​രി​ട്ട് യു​ദ്ധ​വി​മാ​ന​ങ്ങ​ൾ വാ​ങ്ങി​യ ക​രാ​ർ ന​ട​പ്പാ​ക്കി​യ​തെ​ന്ന്  കോണ്‍ഗ്രസ് മാ​ധ്യ​മ വി​ഭാ​ഗം ത​ല​വ​ൻ ര​ണ്‍​ദീ​പ് സിം​ഗ് സു​ർ​ജേ​വാ​ല പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ കു​റ്റ​പ്പെ​ടു​ത്തി.

മൊ​ത്തം 7500 കോ​ടി​യു​ടെ ക​രാ​റാ​ണ് ഇ​ത്ത​ര​ത്തി​ൽ ക്ര​മ​ര​ഹി​ത​മാ​യി മോ​ദി ഒ​പ്പി​ട്ട​തെ​ന്ന​ത് ഞെ​ട്ടി​ക്കു​ന്ന​താ​ണ്. ഫ്രാ​ൻ​സി​ൽ​നി​ന്ന് 36 യു​ദ്ധ​വി​മാ​ന​ങ്ങ​ൾ വാ​ങ്ങി​യ​തി​ൽ 12,000 കോ​ടി​യു​ടെ ന​ഷ്ടം രാ​ജ്യ​ത്തി​നു​ണ്ടാ​യി. ഈ​ജി​പ്തും ഖ​ത്ത​റും റ​ഫാ​ൽ വി​മാ​നം വാ​ങ്ങി​യ​തി​നേ​ക്കാ​ൾ ഓ​രോ വി​മാ​ന​ത്തി​നും 351 കോ​ടി രൂ​പ​യാ​ണ് ഇ​ന്ത്യ കൂ​ടു​ത​ൽ ന​ൽ​കി​യ​ത്. ഒ​രു ടെ​ൻ​ഡ​ർ പോ​ലും ക്ഷ​ണി​ക്കാ​തെ പ്ര​തി​രോ​ധ​മ​ന്ത്രി​യെ പോ​ലും ഒ​ഴി​വാ​ക്കി പ്ര​ധാ​ന​മ​ന്ത്രി നേ​രി​ട്ട് പാ​രീ​സി​ൽ ചെ​ന്നാ​ണ് ക​രാ​ർ ഒ​പ്പു​വ​ച്ച​തെ​ന്നും കോ​ണ്‍​ഗ്ര​സ് വ​ക്താ​വ് പ​റ​ഞ്ഞു.

റ​ഫാ​ൽ വി​മാ​ന ഇ​ട​പാ​ട്, ക​ർ​ഷ​ക പ്ര​ശ്നം, പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്ക് അ​ട​ക്ക​മു​ള്ള ത​ട്ടി​പ്പു​ക​ൾ തു​ട​ങ്ങി​യ പ്ര​ശ്ന​ങ്ങ​ളി​ൽ കോ​ണ്‍​ഗ്ര​സ് വി​ട്ടു​വീ​ഴ്ച​യി​ല്ലാ​തെ നി​ല​പാ​ട് സ്വീ​ക​രി​ക്കും. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ച്ച് ഇ​നി​യും മു​ന്നോ​ട്ടു പോ​കാ​നാ​കി​ല്ല. തന്റേടമുണ്ടെങ്കില്‍ ജ​ന​ങ്ങ​ളു​ടെ സം​ശ​യ​ങ്ങ​ൾ​ക്ക് പ്ര​ധാ​ന​മ​ന്ത്രി ഉ​ത്ത​രം പ​റ​യ​ണ​മെ​ന്നും സു​ർ​ജേ​വാ​ല ആവശ്യപ്പെട്ടു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top