special page

കാഠ്മണ്ഡു വിമാനാപകടം; 50 ഓളം പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരുക്ക്

അപകടം നടന്ന സ്ഥലം

കാഠ്മണ്ഡു: കാഠ്മണ്ഡു വിമാനാപകടത്തില്‍ 50 ഓളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ ഉച്ചകഴിഞ്ഞാണ് വിമാനം തകര്‍ന്നു വീണത്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

ബംഗ്ലാദേശില്‍ നിന്നുമുള്ള യുഎസ്-ബംഗ്ലാ എയര്‍ലൈന്‍സിന്റെ പാസഞ്ചര്‍ വിമാനമാണ് ത്രിഭുവന്‍ വിമാനത്താവളത്തില്‍ അപകടത്തില്‍പ്പെട്ടത്. ലാന്‍ഡ് ചെയ്യുന്നതിനിടയില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറുകയായിരുന്നു. യാത്രക്കാരും ജീവനക്കാരുമായി 71 പേര്‍ വിമാനത്തില്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. ഇതില്‍ 17 പേരെ രക്ഷപ്പെടുത്തിതതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിമാനത്തിന് തീപിടിച്ചതുമൂലം കനത്ത പുകയാണ് വിമാനത്താവളത്തിലും സമീപ പ്രദേശങ്ങളിലും നിറഞ്ഞത്. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top