ഭഗവാന് ഉപയോഗിക്കാന്‍ പുത്തന്‍ ഐഫോണ്‍ കാണിക്കയായി നല്കി ഭക്തന്; എന്ത് ചെയ്യണമെന്നറിയാതെ കുഴഞ്ഞ് ക്ഷേത്രം ജീവനക്കാര്‍

പ്രതീകാത്മക ചിത്രം
അമരാവതി: ക്ഷേത്രങ്ങളില്‍ നാം പല വസ്തുക്കളും കാണിക്കയായി സമര്‍പ്പിക്കാറുണ്ട്. എന്നാല്‍ കാണിക്കയായി ഭഗവാന് ഉപയോഗിക്കാന്‍ നല്കിയ ഐഫോണ്‍ മൂലം കുഴഞ്ഞിരിക്കുകയാണ് ആന്ധ്രാപ്രദേശിലെ ഒരു ക്ഷേത്രത്തിലെ ജീവനക്കാര്‍. ആന്ധ്രാപ്രദേശിലെ മോപ്പിയിലെ പ്രസിദ്ധമായ സുബ്രമണ്യ സ്വാമി ക്ഷേത്രത്തിലാണ് ഭക്തന് ഭഗവാന് കാണിക്കയായി പുത്തന്‍ ഐഫോണ്‍ സമ്മാനിച്ചത്.
ക്ഷേത്രത്തിലെ ഭണ്ഡാരത്തില് ഭക്തര്‍ നിക്ഷേപിച്ച കാണിക്കകള്‍ എണ്ണിത്തിട്ടപ്പെടുത്തുന്നതിനിടയിലാണ് കവര്‍ പോലും നീക്കം ചെയ്യാത്ത പുത്തന്‍ ഐഫോണ്‍ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. എന്നാല്‍ എപ്പോഴാണ് ഭണ്ഡാരത്തില് ഫോണ്‍ നിക്ഷേപിച്ചതെന്ന് അറിയില്ലെന്ന് ജീവനക്കാര്‍ പറയുന്നു.

മൂന്ന് മാസത്തില്‍ ഒരിക്കലാണ് ഭണ്ഡാരം തുറന്ന് കാണിക്കള്‍ എണ്ണിത്തിട്ടപ്പെടുന്നത്. ഫോണിനോടൊപ്പം വാറന്റികാര്ഡ് അടക്കം ഉണ്ടായെന്നാണ് ജീവനക്കാര്‍ പറയുന്നത്. എന്നാല്‍ ഫോണ്‍ എന്ത് ചെയ്യണം എന്നറിയാത്ത ആശങ്കയിലാണ് ക്ഷേത്രം ജീവനക്കാര്‍.
ഫോണ്‍ ലേലത്തില്‍ വെച്ച് കിട്ടുന്ന തുക ക്ഷേത്രത്തിലെ കാര്യങ്ങള്‍ക്ക് ചെലവഴിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ പീന്നീട് ക്ഷേത്രാവശ്യങ്ങള്‍ക്കായി ഫോണ്‍ ഉപയോഗിക്കാം എന്നു തീരുമാനിച്ചു. എന്നാല്‍ ഭിന്നാഭിപ്രായങ്ങള്‍ വന്നതോടെ ഫോണിന്റെ കാര്യത്തില്‍ തീരുമാനം എടുക്കാന്‍ സര്‍ക്കാരിനോട് സഹായം ആവശ്യപ്പെട്ടിരിക്കുകയാണ് ക്ഷേത്രം അധികൃതര്‍
.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക