തേനിയിലെ കാട്ടുതീ; സംസ്ഥാനത്ത് ട്രക്കിംഗിന് നിരോധനം

തേനിയില് കാട്ടുതീ പടര്ന്നപ്പോള്

തിരുവനന്തപുരം: തേനിയിലുണ്ടായ കാട്ടുതീയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വനമേഖലയിലെ ട്രക്കിംഗിന് അനിശ്ചിതകാലത്തേക്ക് നിരോധിച്ചു. ചീഫ് സെക്രട്ടറിയുടേതാണ് ഉത്തരവ്. വനംവകുപ്പിന്റെ അനുമതിയില്ലാതെ ട്രക്കിംഗ് നടത്തിയവരാണ് തേനിയില്‍ അപകടത്തില്‍പ്പെട്ടതെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം.

കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയായിരുന്നു തേനിയിലെ കുളുക്ക് മലയില്‍ കാട്ടുതീ പടര്‍ന്നത്. കാട്ടുതീയില്‍ പന്ത്രണ്ട് പേര്‍ മരണപ്പെട്ടതായാണ് വിവരം. വിനോദയാത്രക്ക് എത്തിയ കോയമ്പത്തൂര്‍ കോളെജിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top