ജനങ്ങളിലേക്കിറങ്ങാന്‍ 1.0 ലിറ്റര്‍ മൂന്ന് സിലണ്ടര്‍ എഞ്ചിനുമായി പോളോ

‘കരുത്ത് ഒരല്‍പം കുറച്ച്, മൈലേജ് കൂട്ടി’ എന്നതാണ് ഇന്ത്യയില്‍ ഹാച്ച് ബാക്കുകള്‍ വിറ്റുപോകാനുള്ള സൂത്രവാക്യം. ഇതേ പാത പിന്തുടരുകയാണ് ഫോക്‌സ് വാഗണ്‍ പോളോയും. 1.2 ലിറ്റര്‍ നാല് സിലണ്ടര്‍ എഞ്ചിന്‍ വിട്ട് 1.0 ലിറ്റര്‍ മൂന്ന് സിലണ്ടര്‍ എഞ്ചിനിലേക്ക് എത്തുകയാണ് പോളോ.

എഞ്ചിനില്‍ മാത്രമാണ് മാറ്റം. എല്ലാ വകഭേദങ്ങളും കരുത്ത് കുറഞ്ഞ പതിപ്പില്‍ ലഭ്യമാകും. 6200 ആര്‍പിഎമ്മില്‍ 75 ബിഎച്ച്പി കരുത്തും 4000 ആര്‍പിഎമ്മില്‍ 95 എന്‍എം ടോര്‍ക്കും പുതിയ എഞ്ചിന്‍ നല്‍കും.

18.78 കിലോമീറ്ററാണ് പുതിയ എഞ്ചിന് ലഭിക്കുന്ന മൈലേജ്. 1.2 ലിറ്റര്‍ എഞ്ചിനില്‍ 16.47 കിലോമീറ്ററായിരുന്നു മൈലേജ്. 5,41,800 രൂപയിലാണ് വില ആരംഭം. ഏറ്റവും മുന്തിയ വകഭേദം ഹൈലൈന്‍ പ്ലസ്സിന് 7,24,400 രൂപയാണ് എക്‌സ് ഷോറൂം വില.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top