എംപി പി കരുണാകരന്‍-ലൈല ദമ്പതികളുടെ മകള്‍ ദിയ വിവാഹിതയായി; വരന്‍ മര്‍സ്സദ് സുഹൈല്‍

കാസര്‍ഗോഡ് : പി.കരുണാകരന്‍ എം.പി.യുടെയും ലൈലയുടേയും മകള്‍ ദിയ കരുണാകരന്‍ വിവാഹിതയായി. വയനാട് പനമരം സ്വദേശി ടി.പി. ഉസ്മാന്റയും സഫിയയുടേയും മകന്‍ മര്‍സദ് സുഹൈലാണ് വരന്‍. റെയില്‍വേയില്‍ ജീവനക്കാരനാണ് മര്‍സദ് സുഹൈല്‍. എ.കെ.ജി.യുടേയും സുശീല ഗോപാലന്റെയും ചെറുമകള്‍ കൂടിയാണ് ദിയ കരുണാകരന്‍.

കാഞ്ഞങ്ങാട് ആകാശ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മന്ത്രിമാരായ എം.എം മണി, ഷൈലജ ടീച്ചര്‍, കടന്നപള്ളി രാമചന്ദ്രന്‍, ഇ. ചന്ദ്രശേഖരന്‍, എല്‍.ഡി.എഫ്. കണ്‍വീനര്‍ വൈക്കം വിശ്വന്‍, എം.പി.മാരായ ശ്രീമതി ടീച്ചര്‍, പി.കെ. ബിജു, എ.സമ്പത്ത്, കെ.കെ. രാഗേഷ്, എം.എല്‍.എ.മാരായ കെ. കുഞ്ഞിരാമന്‍ എം.രാജഗോപാലന്‍, എന്‍.എ. നെല്ലിക്കുന്ന് ഇ.പി. ജയരാജന്‍ ടി.വി. രാജേഷ്, കലക്ടര്‍ കെ. ജീവന്‍ബാബു, ജില്ല പൊലീസ് മേധാവി കെ.ജി. സൈമണ്‍,സി.പി.എം. കാസര്‍കോട് ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണന്‍ മാസ്റ്റര്‍, കണ്ണൂര്‍ ജില്ല സെക്രട്ടറി പി. ജയരാജന്‍,എളമരം കരീം, എം.വി. ഗോവിന്ദന്‍ മാസറ്റര്‍, പി. സതീദേവി, സതീഷ്ചന്ദ്രന്‍, ആനത്തലവട്ടം ആനന്ദന്‍, സി.എസ്.സുജാത, ജില്ല പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീര്‍,മുസ്ലിംലീഗ് ജില്ല പ്രസിഡന്റ് എം.സി. ഖമറുദ്ധീന്‍,എന്നിവര്‍ പങ്കെടുത്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top